ബാംഗ്ലൂർ സ്വദേശിനിയുടെയും മക്കളുടെയും കൊലപാതകം: ടാപ്പ് തുറന്ന് വിട്ട് ഫോറൻസിക് തെളിവുകൾ നശിപ്പിക്കാൻ ശ്രമം. ഫോൺ ലൊക്കേഷൻ കേസിലെ നിർണായക വഴി തിരിവായേക്കും

ബല്ലിന്റെർ കൊലപതാകം നിർണായക വഴിത്തിരിവിലേക്ക്.

കൊലനടന്ന വീടിന്റെ മുകളിലെ നിലയിലെ കുളിമുറിയിലെ വാട്ടർ ടാപ്പ് തുറന്നുവിട്ടനിലയിൽ കാണപ്പെട്ടു. തൽഫലമായിട്ടുണ്ടായ വെള്ളക്കെട്ടിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടിരിക്കുമോ എന്നുള്ള കാര്യത്തിൽ ഫൊറെൻസിക് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്. ടാപ്പ് തുറന്നു വിട്ടുണ്ടായ വെള്ളക്കെട്ട് സൃഷ്ടിച്ച തകരാറുകൾ, തുടർന്നുള്ള അന്വേഷണങ്ങളെ സാരമായി ബാധിക്കുന്ന തരത്തിലുള്ളവയാണു. വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ഫൊറെൻസിക് ഉദ്യോഗസ്ഥർക്ക് കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കൊല നടന്ന ശേഷം ടാപ്പ് തുറന്നു വിട്ടു തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നത് ഇതിനു മുൻപും അയർലണ്ടിൽ സംഭവിച്ചിട്ടുണ്ട്. കൊല നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പൊതു താത്പര്യം വളരെ വലുതായിട്ടു ഫോറൻസിക് വിദഗ്ധർ കിണഞ്ഞു പരിശ്രമിച്ചിട്ടു തെളിവുകൾ അധികം കിട്ടാത്തത് കൊലയാളി അതി സമർത്ഥനാണെന്നും എന്നുള്ളത് കൊണ്ട് തന്നെ.കൂടാതെ വീടിനടുത്തുള്ള cctv ക്യാമെറകളും ഗാർഡ പരിശോധിച്ചു വരികയാണ് അതിൽ നിന്നും വല്യ തെളിവുകൾ ലഭിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

അതിനിടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
സംഭവം നടക്കുന്ന സമയത്തെ മൊബൈൽ ഫോണുകളുടെ വിവരം സംബന്ധിച്ച അന്വേഷണളും കേസിനു നിർണായക വഴിത്തിരിവാകും.വീടിന്റെ അകത്തു നിന്ന് അധികം തെളിവുകൾ കിട്ടാത്ത സ്ഥിതിയാണ് ഫോൺ ലൊക്കേഷൻ നിർണായകമാകുന്നത്.

Llewellyn Court, Ballinteer ലെ മൂവര്‍ കൊലപാതകത്തിന് സംശയിക്കുന്ന വ്യക്തി പോലീസിന്റെ നിരീക്ഷണവലയത്തില്‍ തന്നെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഒരമ്മയെയും അവരുടെ രണ്ടു മക്കളെയും കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസിൽ ഗാർഡ അന്വേഷിച്ചു തുടങ്ങിയത് .

Share this news

Leave a Reply

%d bloggers like this: