ഐറിഷ് ഇമ്മിഗ്രേഷൻ മ്യൂസിയം യൂറോപ്പിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രം


ഇന്ന് യൂറോപ്പിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന വിനോദ സഞ്ചാര കേന്ദ്രം. ഈഫൽ ടവർ? ഏക്രൊപോളിസ് ? അല്ല. EPIC ,The Irish Emigration Museum എന്നാണു ഉത്തരം.
ട്രാവൽ രംഗത്തെ ഓസ്കാർ അവാർഡ് എന്നറിയപ്പെടുന്ന World Travel Award രണ്ട്‌ വർഷമായി അടുപ്പിച്ച് EPIC The Irish Emigration Museum നു കിട്ടിയിരിക്കുകയാണു. ഡബ്ലിനിലെ CHQ സെന്ററിലാണു 2016 മുതൽ മ്യൂസിയം പ്രവർത്തിക്കുന്നത് .
ഈ നേട്ടം ഐറിഷ് ടൂറിസം രംഗത്തിനു പുത്തൻ ഉണർവേകും.
പൊതുജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത വിജയമാണിത്. ബെക്കിങ്ഹം കൊട്ടാരം, ഈഫൽ ഗോപുരം, കൊളോസിയം എന്നിവയെ പിന്നിലാക്കിയാണു EPIC ഈ നേട്ടം കരസ്ഥമാക്കിയത്.
2020 ലെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മ്യൂസിയം ” വിർച്വൽ” സന്ദർശകരെയാണു അനുവദിച്ചത്. അതിനായി വീഡിയോ ടൂർ, വെബിനാർ എന്നിവയൊക്കെ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ അവാർഡ് ഐറിഷ് പ്രവാസികളുടെ സംഭാവനകൾക്ക് ജനങ്ങൾ നല്കുന്ന ഒരു പൊൻതൂവൽ ആണ് . ചരിത്രവും പുതുമയും ചേർത്തിണക്കിയ emigration museum ഒരു വേറിട്ട കാഴ്ച തന്നെയാണ്

എന്താണു EPIC The Irish Emigration Museum?

അയർലണ്ടിന്റെ ചരിത്രം ,സംസ്കാരം എന്നിവ അത്യാധുനിക രീതിയിൽ പഠിക്കനുള്ള സൗകര്യമുണ്ടിവിടെ.
ഇത് ഒരു സമ്പൂർണ്ണ ഇന്ററാക്റ്റീവ് മ്യൂസിയമാണ്. കേവലം സ്വൈപ്പ് ചെയ്താൽ മതി ,നിങ്ങൾക്ക് വീഡിയോ ഗ്യാലറികൾ, motion sensor quiz കൾ, ഒരു നൂറ്റാണ്ടിലെ ഓഡിയോകൾ, ചരിത്ര വീഡിയോകൾ എന്നിവ ആസ്വദിക്കാം.
അയർലണ്ട് വിട്ടു നാനാ രാജ്യങ്ങളിലേക്ക് കുടിയേറിയ 100 മില്യൺ ഐറിഷ് ജനതയെ കുറിച്ച് മനസ്സിലാക്കാം

EPIC ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള മ്യൂസിയമാണു. മ്യൂസിയം സ്ഥാപിച്ചത്
കൊക്കക്കോള കമ്പനിയുടെ മുൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായിരുന്ന Neville Isdell ആണ് . അദ്ദേഹം കൗണ്ടി ഡൗൺ സ്വദേശിയാണ്

Share this news

Leave a Reply

%d bloggers like this: