ക്രിസ്മസ് ആഘോഷങ്ങൾക്ക് മോടികൂട്ടാൻ 24 വൈനുകളുമായി LIDL, അതിൽ മികച്ച 6 ഇനങ്ങൾ ഏതാണെന്ന് അറിയേണ്ടേ?

ക്രിസ്മസ്കാലങ്ങൾ ആഘോഷത്തിന്റേതാണ്. ആഘോഷങ്ങൾക്ക് ലഹരി കൂട്ടാനുള്ള വൈനുകളുടെ ആദ്യ ശേഖരം വിൽപനയ്‌ക്കെത്തിച്ചിരിക്കുകയാണ് LIDL. 24 പുതിയ വൈനുകളാണ് ഇന്ന് വിൽപ്പനയ്‌ക്കെത്തിയത്. ലിഡിലിന്റെ വൈൻ ശേഖരത്തിന്റെ രണ്ടാം ഭാഗം ഡിസംബർ ആദ്യം വിപണനത്തിനെത്തും. ഇവയിൽ ഭൂരിഭാഗവും ഇറ്റാലിയൻ ആണ്.

ആദ്യ ശേഖരത്തിലെ മികച്ച ആറ് വൈനുകളുടെ ലിസ്റ്റ് വേണോ; ഇതാ പിടിച്ചോ

വെർമെന്റിനോ ബിയാൻകോ ടോസ്കാനോ 2019, ഡുക്ക ഡി സസെറ്റ ഇറ്റലി (Vermentino Bianco Toscano 2019 Duca di Sasseta Italy)
12.5%, 9.99 യൂറോ

വൃത്താകൃതിയിലുള്ള ഫിനിഷുള്ള ആകർഷകമായ ബോട്ടിലിൽ നിറച്ച വൈൻ. സോളോ അല്ലെങ്കിൽ തായ് വിഭവങ്ങൾക്കൊപ്പം കുടിക്കാം. മസാലകൾ നിറഞ്ഞ ചെമ്മീൻ നൂഡിൽസിന് ഒപ്പമായാൽ പൊളിക്കും

ഗ്രീക്കോ ഡി ടുഫോ 2019, DOCG (Greco di Tufo 2019, DOCG)
13%, 11.99 യൂറോ

ബദാം, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവയ്‌ക്കൊപ്പം രാവുകളെ ആഘോഷമാക്കാം. ഗ്രിൽ ചെയ്ത sea bass-ഉം Plaice-ഉം ഉണ്ടെങ്കിൽ തകർക്കും.

ബൂർഗോഗെൻ പിനോട്ട് നോയർ 2018 (Bourgogne Pinot Noir 2018)
12.5% ​, 11.99 യൂറോ

സുഗന്ധവും ഇളം നിറവും ഉള്ള ഈ ഇളം വീഞ്ഞിൽ സൂക്ഷ്മമായ ഇരുണ്ട ചെറി പഴങ്ങളുണ്ട്. സാൽമൺ, ട്യൂണ, അല്ലെങ്കിൽ കോൾഡ് മീറ്റും ഉണ്ടേൽ പിന്നെ ഇവന് വീര്യമേറും

വാൽപോളിസെല്ല റിപ്പാസോ ക്ലാസിക്കോ സുപ്പീരിയർ 2018 (Valpolicella Ripasso Classico Superiore 2018)
13.5%, 11.99 യൂറോ
ഉണക്കമുന്തിരി, സുഗന്ധവ്യഞ്ജനങ്ങൾ, ഇരുണ്ട ചെറി പഴങ്ങൾ എന്നിവകൊണ്ട് സമ്പന്നം. ഗ്രിൽ ചെയ്ത ചുവന്ന മാംസവും സ്‌പൈസിയായിട്ടുള്ള പന്നിയിറച്ചി വിഭവങ്ങളും ഉണ്ടേൽ മികച്ച ശൈത്യകാലനുഭവം നിങ്ങളിൽ നുരയും.

ബാർബെറ ഡി അസ്തി ആന്റിക കാസ്കിന 2019 (Barbera d’Asti Antica Cascina 2019)
12.5% , 8.99 യൂറോ

പഴങ്ങളും കൊണ്ട് സമ്പന്നം. ഉന്മേഷദായകം. charcuterie/ഗ്രിൽ ചെയ്ത ചിക്കനുമുണ്ടേൽ ഭേഷ്!

ബാർബെറ ഡി അസ്തി സുപ്പീരിയർ 2017 (Barbera d’Asti Superiore 2017)
13.5%, 9.99 യൂറോ

പ്ലം‌പ്, ചെറി പഴങ്ങൾ എന്നിവ കൊണ്ട് സമൃദ്ധം. ഒരു പിസ്സയ്ക്കൊ പാസ്തയ്‌ക്കോ ഒപ്പം തക്കാളി സോസ് കൂടി ഉണ്ടേൽ പിന്നെ കിടിലൻ കിടിലോസ്ക്കി!!

Share this news

Leave a Reply

%d bloggers like this: