ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ ഐറിഷ് പൗരന്മാരുടെ അവകാശങ്ങൾ എന്തെല്ലാം

യു.കെ.യിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ധാരാളം ഐറിഷ് പൗരന്മാരുണ്ട്, അതുപോലെ, അയർലണ്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാരുമുണ്ട്. ഇത് ബ്രെക്സിറ്റിനു ശേഷവും തുടരും.

ബ്രെക്സിറ്റ് പൂർണമായാൽ, ഈ പൗരന്മാർക്ക് എന്തെങ്കിലും തടസ്സമുണ്ടാക്കാതിരിക്കാൻ ഐറിഷ്, യു.കെ സർക്കാരുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്.

കോമൺ ട്രാവൽ ഏരിയ (CTA) ഉള്ളത്‌ കാരണം പ്രധാനപ്പെട്ട നിരവധി മേഖലകളിൽ മാറ്റമൊന്നുമുണ്ടാകില്ല.
ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് സ്വതന്ത്രമായി നീങ്ങാനും അവരവരുടെ അധികാരപരിധിയിൽ താമസിക്കാനും തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ആനുകൂല്യങ്ങൾ, തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ അവകാശങ്ങൾ അനുഭവിക്കാനും കോമൺ ട്രാവൽ ഏരിയ(CTA) ഇരു കൂട്ടരെയും അനുവദിക്കുന്നു.യൂറോപ്യൻ യൂണിയനിൽ യു.കെ യും അയർലണ്ടും അംഗങ്ങൾ ആകുന്നതിനു മുമ്പേ CTA നിലവിൽ വന്നിരുന്നു .അതുകൊണ്ട് CTA യ്ക്ക് യൂറോപ്യൻ യൂണിയനെ ആശ്രയിക്കേണ്ടതില്ല.

എല്ലാ സാഹചര്യങ്ങളിലും CTA നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പിച്ച്, അയർലൻഡ് സർക്കാരും യു.കെ സർക്കാരും 2019 മെയ് 8 ന് ഒരു MoU ഒപ്പുവച്ചിരുന്നു. അതിനാൽ ബ്രെക്സിറ്റിന് ശേഷവും ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് യു.കെ.യ്ക്കും അയർലണ്ടിനുമിടയിൽ മുമ്പത്തെപ്പോലെ തന്നെ യാത്ര ചെയ്യാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം തുടർന്നും ലഭിക്കും.

യാത്രയും വീസയും:

അയർലണ്ടിനും യു.കെ.യ്ക്കുമിടയിൽ സഞ്ചരിക്കുന്ന ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് പാസ്‌പോർട്ട് നിയന്ത്രണങ്ങളൊന്നും തന്നെ ഉണ്ടാകില്ല. ബ്രെക്സിറ്റ് പൂർണമായാലും ഇതിൽ മാറ്റമുണ്ടാകില്ല. എന്നിരുന്നാലും, സാധാരണ യാത്രക്കാർ‌ക്ക് എല്ലാ ജല-വ്യോമ മാർഗങ്ങളിലും, തിരിച്ചറിയൽ‌ രേഖ ആവശ്യമുണ്ട്, പാസ്‌പോർട്ട് സാധുവായ തിരിച്ചറിയൽ രേഖയാണല്ലോ.നിങ്ങളുടെ പൗരത്വം തെളിയിക്കുന്ന സാധുവായ ഔദ്യോഗിക ഫോട്ടോ identification, ഇമിഗ്രേഷൻ അധികാരികൾ ആവശ്യപ്പെട്ടേക്കും.അതിനാൽ, നിങ്ങളുടെ പാസ്‌പോർട്ട് സാധുതയുള്ളതാണോ എന്നും കാലികമാണോ എന്നും പരിശോധിക്കുക. പാസ്‌പോർട്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി കാണുക https://www.dfa.ie/passports/

ഇമിഗ്രേഷൻ
യൂറോപ്യൻ യൂണിയനിൽ ഇല്ലാത്തവർക്കും യു.കെ. ഇതര പൗരന്മാർക്കും (non eu ) ഇമ്മിഗ്രേഷൻ നിയമങ്ങൾ ബാധകമാകുന്നത് തുടരും. കൂടുതൽ വിവരങ്ങൾക്ക്, കാണുക http://inis.gov.ie/

ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർക്ക് അയർലൻഡ് ദ്വീപിൽ യാത്രകൾ നടത്താൻ, കര അതിർത്തി കടക്കുമ്പോൾ യാത്രാ രേഖകളൊന്നും കൈയിൽ കരുതേണ്ട ആവശ്യമില്ല.
എന്നാൽ ബ്രിട്ടനിലോ അയർലണ്ടിലോ താമസിക്കുന്ന non eu പൗരന്മാർ‌ക്ക് ബ്രിട്ടണിലൊട്ടും അയർലണ്ടിലോട്ടും യാത്ര നടത്താൻ ഒരു യാത്രാരേഖയും ഒരു ഐറിഷ് എൻ‌ട്രി വിസ / ട്രാൻ‌സിറ്റ് വിസ/ ബ്രിട്ടീഷ് വിസ കൈയിൽ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കാണുക -https://www.gov.ie/en/publication/ac159f-travelling-and-visiting/

സാമൂഹിക ക്ഷേമ അവകാശങ്ങൾ:

നിങ്ങൾ യു.കെ യിൽ താമസിക്കുന്ന ഐറിഷ് പൗരനോ അല്ലെങ്കിൽ അയർലണ്ടിൽ താമസിക്കുന്ന ഒരു ബ്രിട്ടീഷ് പൗരനോ ആണെങ്കിൽ, ബ്രെക്സിറ്റ് ഡിസംബർ 31 ന് അവസാനിക്കുമ്പോൾ നിങ്ങളുടെ സാമൂഹ്യക്ഷേമ അവകാശങ്ങളിൽ മാറ്റം വരില്ല.
പെൻഷനുകൾ, ശിശു ആനുകൂല്യ payments ഉൾപ്പെടെയുള്ള സാമൂഹിക സഹായ പദ്ധതികൾ മുമ്പത്തെപ്പോലെ തന്നെ നിങ്ങൾക്ക് തുടർന്നും ലഭിക്കാൻ അർഹതയുണ്ട്.അയർലണ്ടിൽ താമസിക്കുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാർക്ക് യു.കെ.യിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന സോഷ്യൽ ഇൻഷുറൻസ് സംഭാവനകളിൽ നിന്ന് പ്രയോജനം നേടുന്നതിനും യു.കെയിൽ താമസിക്കുന്നവരാണെങ്കിൽ നേരെ തിരിച്ചും നേടാനും തുടർന്നും സാധിക്കും. യു.കെ.യിൽ താമസിക്കുന്ന ഐറിഷ് പൗരന്മാർക്കും അയർലണ്ടിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കും, അതത് രാജ്യത്തെ പൗരന്മാർക്ക് തുല്യമായ രീതിയിൽ, ഭവന നിർമ്മാണവും ഭവനരഹിതരക്കുള്ള സഹായവും സാമൂഹിക ഭവനങ്ങളിൽ പ്രവേശിക്കാനുള്ള അവകാശവും CTA നിലനിർത്തുന്നതാണ്.

ആരോഗ്യം:

ഐറിഷ് – ബ്രിട്ടീഷ് പൗരന്മാർക്ക് അവർ എവിടെയാണോ ജീവിക്കുന്നത് അവിടുത്തെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള അവകാശം തുടരും. ബ്രെക്‌സിറ്റിനുശേഷമുള്ള ആരോഗ്യരംഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ’ Daily life’ എന്ന വിഭാഗത്തിൽ ലഭ്യമാണ്.https://www.gov.ie/en/publication/2b41b2-daily-life/

വിദ്യാഭ്യാസം:
ബ്രെക്സിറ്റിനുശേഷം, ഐറിഷ് വിദ്യാർത്ഥികൾക്ക് യു.കെയിലും ബ്രിട്ടീഷ് വിദ്യാർത്ഥി കൾക്ക് അയർലണ്ടിലും തുടർന്ന് പഠിക്കാനും പരിശീലനം നേടാനും കഴിയും. കൂടുതൽ വിവരണങ്ങൾക്ക് കാണുക – https://www.gov.ie/en/publication/869e17-studying/

വോട്ട്:
യു.കെ. യിൽ താമസിക്കുന്ന ഐറിഷ് പൗരന്മാർക്കും അയർലണ്ടിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കും പ്രാദേശിക, ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ബ്രെക്സിറ്റിനുശേഷവും ഇത് തുടരും. എന്നാൽ EU നിയമങ്ങൾ അതിന് അനുവദിക്കുന്നില്ല.
കൂടുതൽ വിവരങ്ങൾക്ക് കാണുക:
https://www.citizensinformation.ie/en/government_in_ireland/elections_and_referenda/

https://www.housing.gov.ie/corporate/brexit/brexit-common-travel-area-cta
Share this news

Leave a Reply

%d bloggers like this: