അയർലണ്ടിൽ വീട് നവീകരിക്കുന്നവർ സൂക്ഷിക്കുക; അഡ്വാൻസ് പണം നൽകി വഞ്ചിതരാകരുത്

അയർലണ്ടിൽ വീടുകൾ നവീകരിക്കാൻ പദ്ധതിയിട്ട ചില മലയാളികളുടെ പണം നഷ്ടപ്പെട്ടതായി അറിയാൻ കഴിയുന്നു. അടുക്കള /  ബാത്റൂം നവീകരണം, ബാക്ക് ഗാർഡൻ ഗ്രാനി ഹൌസ് തുടങ്ങി ചെറിയ രീതിയിലുള്ള നവീകരണ പ്രവർത്തികൾ ഏറ്റെടുത്താണ് തട്ടിപ്പ്. അയർലൻഡിന് പുറത്തുള്ള കോൺട്രാക്ടർ ഐറിഷ് കോൺട്രാക്ടർ തന്ന കോട്ടേഷൻ തുകയേക്കാൾ കുറച്ചു പറഞ്ഞാണ് ഉപഭോക്താക്കളെ വീഴ്ത്തുന്നത്. മലയാളികളെ ടാർജറ്റ് ചെയ്ത് ഫേസ്ബുക്ക് പരസ്യവും നൽകുന്നതായി അറിയാൻ കഴിയുന്നു.
60,000 അയർലൻഡ് കോൺട്രാക്ടർ പറയുമ്പോൾ ഇവർ 45,000 , 40,000 ഒക്കെ പറഞ്ഞാണ് പണി പിടിക്കുന്നത്. തുടർന്ന് സാധനങ്ങൾ വാങ്ങൽ എന്ന പേരിൽ 5000 മുതൽ 15000 യൂറോ  വരെ  അഡ്വാൻസ് വാങ്ങും. കമ്പനി പേരിൽ ഉള്ള അക്കൗണ്ടിൽ ഇടുന്നതിനു പകരം ഈ അഡ്വാൻസ് പേർസണൽ ബാങ്ക് അക്കൗണ്ടിൽ ആണ് വാങ്ങിക്കുക.

സാധാരണ നിർമ്മാണം കുറച്ചു പൂർത്തിയായതിനു ശേഷമാണ് കോൺട്രാക്ടർമാർ പണം വാങ്ങുക. സാധനങ്ങൾ വാങ്ങുന്നതിന്റെ invoice തന്ന് അവ നേരിട്ട് supplier – ക്കു നൽകണം. സാധനങ്ങൾ വാങ്ങാൻ ബിൽഡറുടെ പേർസണൽ ബാങ്ക് അക്കൗണ്ടിൽ പൈസ ഇടുന്നത് മണ്ടത്തരമാണ്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് വീട് നവീകരണത്തിന്റ കോൺട്രാക്ട് എടുത്ത് പലരിലും നിന്നും അഡ്വാൻസ് വാങ്ങിയ റൊമേനിയൻ സ്വദേശി, പകുതി പണി ചെയ്തു രാജ്യം വിട്ട സംഭവം ഉണ്ടായിട്ടുണ്ട്.
സമാനമായ സാഹചര്യം ഉരുത്തിരിയുന്നതായി റോസ് മലയാളത്തോട് സംസാരിച്ച വ്യക്തി മുന്നറിയിപ്പ് നൽകി

Share this news

Leave a Reply

%d bloggers like this: