കൊറോണ കാലത്ത് നഴ്സിംഗ് വിദ്യാർത്ഥികളെ ജോലിക്കയച്ചത് ന്യായീകരിച്ചു HSE.

പാൻഡെമിക്കിന്റെ  രൂക്ഷ സമയത്തു നോർത്ത് ഡബ്ലിൻ കെയർ ഹോമിൽ നഴ്സിംഗ് വിദ്യാർഥികൾ  ജോലി ചെയ്തത്  അക്കാലത്തെ HSE  പ്രോട്ടോകോളുമായി പൂർണമായും യോജിച്ചിരുന്നു.
                പൊതുജനാരോഗ്യ അടിയന്തിര പ്രവർത്തനത്തിന്റെ ഭാഗമായി പരിശീലനം നേടിയ  ശേഷമാണ് വിദ്യാർത്ഥി നഴ്സുമാരെ ഈ സൗകര്യത്തിലേക്ക് നിയോഗിച്ചതെന്ന്  HSE   പറഞ്ഞു.
           കോവിഡ് 19 കാലയളവിൽ സെയിന്റ് മേരീസ് ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫുകളും വഹിച്ച അവിശ്വസനീയമായ പങ്ക് അംഗീകരിക്കുവാൻ ആഗ്രഹിക്കുന്നു എന്നും നഴ്സിംഗ് സ്റ്റാഫിന്റെ മേൽനോട്ടത്തിൽ മറ്റ് ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ചു ജോലി ചെയ്യാൻ സന്നദ്ധരായ നഴ്സിംഗ് വിദ്യാർഥികൾ  പ്രത്യേകം അഭിനന്ദനമർഹിക്കുന്നു  എന്നും  HSE  വക്താവ് പറഞ്ഞു.
             പ്രതിസന്ധി സമയത്തെ എച്ച് എസ് ഇ യുടെ ചർച്ചകൾ ആദ്യമായി റിപ്പോർട്ട് ചെയ്‌ത സൺഡേ ഇൻഡിപെൻഡന്റ് ന്റെ അഭിപ്രായത്തിൽ നഴ്സിംഗ് വിദ്യാർഥികളും മിഡ് വൈഫുകളും രാത്രി ഷിഫ്റ്റിൽ കൂടുതൽ ജോലി ചെയ്തിട്ടുണ്ട്. വൈറസ് ബാധിച്ചു സ്വയം ഐസോലൈറ്റ് ചെയ്‌ത ആരോഗ്യ പ്രവർത്തകരെയും ഇവർ സംരക്ഷിച്ചിരുന്നു.
                   വിദ്യാർഥികളെ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി നിയമിക്കുകയും ഹെൽത്ത് കെയർ അസിസ്റ്റന്റ് സ്‌കെയിലിൽ   താത്കാലിക ശമ്പളം നൽകുകയും ചെയ്‌തു.
                            ഏപ്രിൽ , മെയ് മാസങ്ങളിൽ കോവിഡ്-19 ബാധിച്ച് 24 ജീവനക്കാർ മരിച്ച  നോർത്ത് ഡബ്ലിനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ചില വിദ്യാർത്ഥികളെ  നിയമിച്ചിരുന്നു.
                             പാൻഡെമിക്കിന്റെ ഏറ്റവും മോശം സമയത്തു പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച നഴ്സിംഗ് വിദ്യാർത്ഥികൾക്ക് എച്ച് എസ് ഇ കമ്മ്യൂണിറ്റി  ഹെൽത്ത് കെയർ ഓർഗനൈസേഷൻ ഡബ്ലിൻ നോർത്ത് സിറ്റി യും കൗണ്ടി യും നന്ദി പറഞ്ഞു.
                 അവരുടെ അർപണബോധവും കഠിനാധ്വാനവും സംഭാവനയും രാജ്യത്തുള്ളവർക്കുo വിശാലമായ കൊറോണ ബാധിതർക്കും   വളരെയധികം ഗുണം ചെയ്യുന്നുവെന്നും  HSE   പ്രസ്താവിച്ചു. ദൈവത്തിന്റെ മാലാഖമാരുടെ തൊപ്പിയിൽ വീണ്ടുമൊരു പൊൻതൂവൽ കൂടി ചാർത്തപെട്ടു.

Share this news

Leave a Reply

%d bloggers like this: