ലോകപ്രശസ്ത ട്രാവല്‍ മാഗസിന്‍ Conde Nast ഗോള്‍ഡന്‍ ലിസ്റ്റില്‍ ഐറിഷ് വൈനും ചീസ് ബാറും

ഐറിഷ് വൈനും ചീസ് ബാറുമാണ് ലോകത്തിലെ ഏറ്റവും മികച്ചതെന്ന് പ്രശസ്ത ട്രാവല്‍ മാഗസിനായ Conde Nast. മാഗസിന്റെ ഗോള്‍ഡ് ലിസ്റ്റ് 2021ലാണ് ഡബ്ലിനിലെ Loose Canon റസ്റ്ററന്റിലെ വൈനിനെയും ചീസ് സാന്‍വിച്ചിനെയും പുകഴ്ത്തി എഡിറ്ററും ലേഖികയുമായ മെറിഡിത് കാരി വാചാലയായത്. ലോകത്തിലെ ഏറ്റവും മികച്ച റസ്റ്ററന്റുകളിലൊന്നാണ് Loose Canon എന്നും കാരിയുടെ അനുഭവസാക്ഷ്യം.

വെറും ആറ് ഇരിപ്പിടം മാത്രമുള്ള ബാറില്‍ ആളുകള്‍ നിരന്തരം കയറിയിറങ്ങുകയും, ചീസ് പാഴ്‌സല്‍ ചെയ്ത് കൊണ്ടുപോകുകയുമാണെന്ന് കാരി എഴുതുന്നു. ബാറിലെ ജോലിക്കാരെല്ലാം വളരെ നല്ല പെരുമാറ്റമായിരുന്നു.

ലോകപ്രശസ്ത ട്രാവല്‍ മാഗസിനായ Conde Nast ഓരോ വര്‍ഷവും ഗോള്‍ഡ് ലിസ്റ്റ് എന്ന പേരില്‍ ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകള്‍, ഫ്‌ളൈറ്റുകള്‍, ക്രൂസറുകള്‍, സ്ഥലങ്ങള്‍ എന്നിവയെപ്പറ്റി ലേഖനങ്ങളെഴുതാറുണ്ട്. ടൂറിസ്റ്റുകള്‍ ഏറെ കാത്തിരിക്കുന്നതുമാണ് ഈ ഗോള്‍ഡന്‍ ലിസ്റ്റ്.

Loose Canon-ന് ഒപ്പം പ്രാഗിലെ The Boho Absintherie, ടെല്‍ അവീവിലെ റൂഫ് ടോപ് ബാറായ The Prince, ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലുള്ള Yuji Ramen എന്നിവയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

Loose Canon-ലെ വൈനിനെയും ചീസിനെയും പുകഴ്ത്തി നേരത്തെ വീക്കെന്‍ഡ് മാഗസിനിലും ലേഖനങ്ങള്‍ വന്നിരുന്നു.

Conde Nast-ന്റെ റീഡര്‍ ട്രാവല്‍ അവാര്‍ഡ്‌സില്‍ നേരത്തെ യൂറോപ്പിലെ ഏറ്റവും സൗഹാര്‍ദ്ദപരമായ നഗരങ്ങളുടെ ലിസ്റ്റില്‍ ഗോള്‍വേ, ഡബ്ലിന്‍ എന്നിവ ഇടം നേടിയിരുന്നു.

ട്രാവല്‍ മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി എപ്പിക് ദി ഐറിഷ് എമിഗ്രേഷന്‍ മ്യൂസിയത്തെ തെരഞ്ഞെടുത്തതും അയര്‍ലണ്ടിന് അഭിമാനമായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് മ്യൂസിയത്തിന് ഈ നേട്ടം.

Share this news

Leave a Reply

%d bloggers like this: