വര്‍ക്ക് എക്‌സ്പീരിയന്‍സിന് Leaving Cert പോയിന്റുകള്‍ നല്‍കാനുള്ള നിര്‍ദ്ദേശവുമായി വിദഗ്ദ്ധ സമിതി

പഠിക്കുന്നതിനൊപ്പം തന്നെ ചെയ്യുന്ന work experience അല്ലെങ്കില്‍ apprenticeship മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് Leaving Cert പോയിന്റുകള്‍ നല്‍കുന്ന സംവിധാനം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശവുമായി വിദഗ്ദ്ധ സമിതി. സീനിയര്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ പോയിന്റുകള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി, 2021 ആദ്യം വിദ്യാഭ്യാസമന്ത്രിയായ Norma Foley-ക്ക് അയക്കാനിരിക്കുകയാണ് National Council for Curriculum.

നിലവിലെ Leaving Cert-ലെ പോരായ്മകള്‍ പരിഹരിക്കാനാണ് പുതിയ പരിഷ്‌കാരമെന്നാണ് കരിക്കുലം അധികൃതര്‍ പറയുന്നത്. ഇപ്പോഴത്തെ Leaving Cert തേര്‍ഡ് ലെവല്‍ എന്‍ട്രന്‍സ് എക്‌സാമിന് തുല്യമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂവെന്നും, ഇത് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ജോലിസാധ്യതയില്‍ നിന്നും പിന്നാക്കം വലിക്കുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സംവിധാനത്തിലൂടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് apprenticeship അല്ലെങ്കില്‍ തൊഴിലധിഷ്ഠിത പഠനം ഇവയിലേതെങ്കിലും Leaving Cert പഠനത്തോടൊപ്പം പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതിനായി പ്രദേശത്തെ ഉപരിപഠന കോളേജുകളിലും മറ്റും സൗകര്യമൊരുക്കും.

സ്‌കോട്‌ലന്‍ഡില്‍ നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള സംവിധാനത്തില്‍ നിന്നും പ്രചോദനുള്‍ക്കൊണ്ടാണ് അയര്‍ലണ്ടിലും സംവിധാനം നടപ്പാക്കാനൊരുങ്ങുന്നത്.

നിലവിലെ Leaving Cert ഉപരിപഠനത്തിനായുള്ള ‘filter’ മാത്രമാണെന്നാണ് പ്രധാന വിമര്‍ശനം. വിദ്യാഭ്യാസരംഗത്ത് ’21ാം നൂറ്റാണ്ടിന്റെ’ ആവശ്യകതകളായ critical thinking, independent learning, communication/presentation, team work മുതലായ കഴിവുകള്‍ വികസിപ്പിക്കാനുതകുന്ന മാറ്റങ്ങള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്.

സ്‌കൂളുകളില്‍ വച്ച് തന്നെ തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നത് വലിയ വെല്ലുവിളിയാണെന്ന് ഉപരിപഠന പരിശീലന വകുപ്പായ Solas-ഉം വ്യക്തമാക്കുന്നു. അതേസമയം മേഖലയില്‍ മാറ്റം വരുത്താനുള്ള പ്രധാനപ്പെട്ട എന്ത് നടപടിയും തങ്ങളോട് കൂടിയാലോചിച്ച ശേഷമേ നടപ്പില്‍ വരുത്താവൂവെന്ന് Association of Secondary Teachers in Ireland പ്രതികരിച്ചു. രാജ്യത്തെ 41 സ്‌കൂളുകള്‍, 2500ഓളം വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: