കൊറോണ കാലത്തെ ക്രിസ്മസ്; Tesco, Aldi, Supervalu തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സമയക്രമം ഇപ്രകാരം

കൊറോണ വീണ്ടും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ഷോപ്പിങ്ങിനിറങ്ങുന്നവര്‍ അതീവജാഗരൂകരായിരിക്കണമെന്ന നിര്‍ദ്ദേശം അധികൃതര്‍ പലതവണയായി നല്‍കിക്കഴിഞ്ഞു. ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ രോഗവ്യാപനത്തിന്റെ വിത്തുപാകിയേക്കാം എന്നതാണ് ഏറ്റവും വലിയ ആശങ്ക. ഇതെത്തുടര്‍ന്ന് അയര്‍ലണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം തന്നെ ക്രിസ്മസ് കാലത്തെ തങ്ങളുടെ പുതിയ സമയക്രമം വ്യക്തമാക്കിയിട്ടുണ്ട്. അവ ഇപ്രകാരം:

Tesco
ക്രിസ്മസ് കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ തങ്ങളുടെ 40 സ്റ്റോറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്ന് Tesco അറിയിച്ചു. ഡിസംബര്‍ 21 മുതല്‍ 23 വരെ 24 മണിക്കൂറും, ക്രിസ്മസ് ഇവനിങ് (ഡിസംബര്‍ 24) വൈകിട്ട് 7 മണി വരെയും സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും. ഡബ്ലിനില്‍ 24 മണിക്കൂര്‍ സേവനം നല്‍കുന്ന Tesco സ്റ്റോറുകളുടെ ലിസ്റ്റ് ചുവടെ:
Artane Castle
Ballybrack
Cabra
Dundrum TC
Merrion
Rathfarnham
Rush
Swords Superstore
Tallaght

മറ്റ് Tesco സ്റ്റോറുകള്‍ മിക്കവയും രാവിലെ 7 മുതല്‍ അര്‍ദ്ധരാത്രി വരെ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Aldi
ഡിസംബര്‍ 21 മുതല്‍ 23 വരെ രാവിലെ 8 മുതല്‍ രാത്രി 11 വരെ Aldi സ്‌റ്റോറുകളില്‍ ഷോപ്പിങ് നടത്താം. ഡിസംബര്‍ 24ന് രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെയേ സേവനം ലഭ്യമാകൂ. ശേഷം രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് 27ാം തീയതി മുതല്‍ സ്റ്റോറുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും സമയക്രമം.
അതേസമയം തങ്ങളുടെ ചില ഷോപ്പുകള്‍ ഈ സമയക്രമത്തില്‍ നിന്നും വ്യത്യസ്തമായാകും പ്രവര്‍ത്തിക്കുകയെന്നും Aldi അറിയിച്ചു.

Lidl
ഡിസംബര്‍ 23 വരെ രാവിലെ 7 മുതല്‍ രാത്രി 10 വരെ Lidl ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
23ാം തീയതിയും 24ാം തീയതിയും രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയും, 27-28 തീയതികളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയുമായണ് സമയക്രമം.

Supervalu
ക്രിസ്മസ് വരെ Supervalu സ്‌റ്റോറുകളിലെ ഷോപ്പിങ് സമയം നീട്ടാന്‍ ധാരണയായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഓരോ സ്‌റ്റോറുകള്‍ക്കും വ്യത്യസ്ത സമയക്രമമാകുമെന്നതിനാല്‍ അടുത്തുള്ള സ്‌റ്റോറില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Marks and Spencers
Suprvalu പോലെ സമയക്രമം നീട്ടിയെങ്കിലും ലോക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിയാനാണ് Marks and Spencers അധികൃതരും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.

Dunnes Stores
നിലവില്‍ ഷോപ്പിങ് സമയം നീട്ടുന്നതിനെപ്പറ്റി Dunnes തീരുമാനിച്ചിട്ടില്ല. സാധാരണ ഓപ്പണിങ് ഹവേഴ്‌സില്‍ തന്നെയാകും സ്റ്റോറുകളുടെ പ്രവര്‍ത്തനം.

Share this news

Leave a Reply

%d bloggers like this: