Best destination in Europe അവാര്‍ഡ് തുടര്‍ച്ചയായി ഏഴാം തവണയും അയര്‍ലണ്ടിന്

ന്യൂയോര്‍ക്കിലെ Travel Weekly Readers-ന്റെ Best destination in Europe അവാര്‍ഡ് തുടര്‍ച്ചയായി ഏഴാം തവണയും അയര്‍ലണ്ടിന്. മത്സരരംഗത്തുണ്ടായിരുന്ന ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയാണ് അയര്‍ലണ്ട് കിരീടം ചൂടിയത്.

ലോകപ്രശസ്തമായ Travel Weekly-യുടെ വോട്ടെടുപ്പില്‍ പങ്കെടുത്തത് അമേരിക്കയിലെ ട്രാവല്‍ ഏജന്റുമാര്‍, ആയിരക്കണക്കിന് ട്രാവല്‍ പ്രൊഫഷണലുകള്‍, വായനക്കാര്‍ എന്നിവരാണ്. 2014 മുതല്‍ ഈ അവാര്‍ഡ് നേടിക്കൊണ്ടിരിക്കുന്നത് അയര്‍ലണ്ടാണ്.

ടൂറിസത്തെ സംബന്ധിച്ച് നിരാശാജനകമായ വര്‍ഷമാണ് 2020 എങ്കിലും ഈ അവാര്‍ഡ് സന്തോഷം നല്‍കുന്നതായി ടൂറിസം അയര്‍ലണ്ട് ചീഫ് എക്‌സിക്യുട്ടിവ് Niall Gibbons പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നത് വാക്‌സിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-നെ കൂടുതല്‍ പോസിറ്റീവായി കാണാന്‍ ഇത്തരം അവാര്‍ഡുകള്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: