അയർലൻഡിൽ ആദ്യ കോവിഡ് വാക്‌സിൻ സെന്റ് ജെയിംസ് ആശുപത്രിയിൽ  79-കാരിയ്ക്ക് നൽകി

അയർലണ്ടിലെ ആദ്യ കോവിഡ് വാക്‌സിൻ ഇന്ന് ഉച്ചയ്ക്ക് ശേഷം സെന്റ് ജെയിംസ് ആശപത്രിയിൽ നൽകി. 79 – കാരിയായ ഡബ്ലിൻ സ്വദേശി Anne Lynch – നെയാണ് ഇതിനായി തിരഞ്ഞെടുത്തത്.

നേരത്തെ അറിയിച്ചതിലും മുമ്പേ തന്നെ അയർലണ്ടിൽ വാക്‌സിൻ നൽകുമെന്നാണ് അറിയാൻ കഴിയുന്നത്. സെന്റ് ജെയിംസ് ആശുപത്രിയ്ക്ക് പുറമെ, ഡബ്ലിനിലെ  ബ്യുമോണ്ട് ആശുപത്രി, കോർക്കിലെ യൂണിവേഴ്സിറ്റി ആശുപത്രി, ഗാൽവെയിലെ യൂണിവേഴ്സിറ്റി ആശുപത്രി എന്നിവിടങ്ങളിൽ ഇന്ന് തന്നെ വാക്‌സിൻ വിതരണ ചെയ്യും.

Pfizer/BioNTech വാക്‌സിന്റെ പതിനായിരം ഡോസ് ആണ് സെന്റ് സ്റ്റീഫൻസ് ഡേയിൽ അയർലണ്ടിൽ എത്തിയത്.

Share this news

Leave a Reply

%d bloggers like this: