കോർക്കിൽ ക്രാന്തിക്ക് പുതിയ യൂണിറ്റ് രൂപീകരിച്ചു

അയര്‍ലണ്ടിലെ പുരോഗമന സാംസ്‌‌കാരിക സംഘടനയായ ക്രാന്തിക്ക് കോർക്കിൽ പുതിയ യൂണിറ്റ് നിലവില്‍ വന്നു. ക്രാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ യൂണിറ്റ് രൂപീകരിക്കുന്നത്. ക്രാന്തിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അയർലണ്ടിൽ നടന്ന പ്രതീകാത്മക പ്രധിഷേധത്തിൽ 100 ൽ അധികം കുടുംബങ്ങൾ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തിരുന്നു.

ഗൂഗിൾ മീറ്റ് വഴി ഓൺലൈനിൽ ചേർന്ന ചടങ്ങില്‍ കോർക്ക് യൂണിറ്റിന്റെ ഉത്ഘാടനം ക്രാന്തിയുടെ ആദ്യ കാല പ്രസിഡണ്ടായിരുന്ന വർഗീസ് ജോയ് നിര്‍വ്വഹിച്ചു.
ക്രാന്തിയുടെ ജനറൽ സെക്രട്ടറി അഭിലാഷ് തോമസ് റിപ്പോർട്ട്‌ അവതരിപ്പിക്കുകയും തുടർന്നുള്ള ചർച്ചയിൽ മറുപടി നൽകുകയും ചെയ്തു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജീവൻ മാടപ്പാട്, ജോണ്‍ ചാക്കോ, സരിന്‍ വി. സദാശിവന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ചടങ്ങില്‍ ക്രാന്തിയുടെ പ്രസിഡന്റ്‌ ഷിനിത്ത്. എ. കെ സ്വാഗതം പറഞ്ഞു.

കോർക്ക് യൂണിറ്റ് സെക്രട്ടറിയായി രാജു ജോർജ് , ജോയിന്റ് സെക്രട്ടറിയായി മെൽബ , ട്രഷററായി സരിൻ വി സദാശിവനെയും തിരഞ്ഞെടുത്തു. ജിജോ മോൻ, ജിബിൻ, ടിന്റു, അജു, സെബാസ്റ്റ്യൻ, സിന്റോ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. കോർക്ക് യൂണിറ്റ് സെക്രട്ടറി രാജു ജോർജ് ഏവർക്കും നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: