ഡബ്ലിനിൽ ഗാർഡയുടെ കള്ളപ്പണ വേട്ട; 1 മില്യൺ യൂറോ പിടിച്ചെടുത്തു

ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ കള്ളപ്പണ വേട്ടയില്‍ വാഹനത്തില്‍ നിന്നും 1 മില്യണിലേറെ യൂറോ പിടിച്ചെടുത്തു. നോര്‍ത്ത് ഡബ്ലിന്‍, ഡബ്ലിന്‍ സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏതാനും വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്കായി കൊണ്ടുപോകുന്ന കള്ളപ്പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകളായി ഗാര്‍ഡ പരിശോധന നടത്തിവരികയാണ്. വാഹനവും പണവും കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ടുപോയിരിക്കുകയാണ്.

വാരാന്ത്യത്തില്‍ ഗാര്‍ഡ നടത്തിയ മറ്റൊരു ഓപ്പറേഷനില്‍ കണക്കില്‍പ്പെടാത്ത 117,000 യൂറോയും റോളക്‌സ് വാച്ചും പിടിച്ചെടുത്തിരുന്നു. ഡ്രൈവറായ ചെറുപ്പക്കാരനെ Coolock ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

ഓര്‍ഗനൈസ്ഡ് ക്രൈം നടത്തുന്ന സംഘങ്ങള്‍ക്ക് തടയിടാന്‍ അവരുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്തി പിടിച്ചെടുക്കുകയാണ് ഗാര്‍ഡ ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങളായി തുടരുന്ന ഓപ്പറേഷുകള്‍ വിജയകരമായി തുടരുകയാണെന്ന് ഗാര്‍ഡയുടെ Organised and Serious Crime തലവനായ Assistant Commissioner John O’Driscoll പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: