മാസ്ക് ധരിച്ചാൽ കോവിഡ് പകരും; ഡബ്ലിൻ പെട്രോൾ പമ്പിന് മുന്നിൽ സാമൂഹിക വിരുദ്ധ ബോർഡുകൾ; തങ്ങളുമായി ബന്ധമില്ലെന്ന് പമ്പ് ഉടമകൾ

ഡബ്ലിനിലെ പെട്രോള്‍ പമ്പിന് മുന്നില്‍ ‘മാസ്‌ക് ധരിക്കരുത്’ എന്നതടക്കമുള്ള സാമൂഹിക വിരുദ്ധ ബോര്‍ഡുകളുമായി ഒരു ഒരു സംഘം ‘COVIDiots.’ ഡബ്ലിനിലെ Maxol Templeogue-ന് മുന്നിലാണ് സംഘം വലിയ ഇലക്ട്രോണിക് ബോര്‍ഡ് സ്ഥാപിക്കുകയും, ‘മാസ്‌ക് ധരിക്കുന്നത് വൈറസ് പരത്തും’ തുടങ്ങിയ സ്ലോഗനുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. അതേസമയം ബോര്‍ഡുമായോ, പ്രചരിപ്പിക്കുന്ന സംഘവുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും, ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും Maxol വക്താവ് പ്രതികരിച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

തങ്ങള്‍ സാമൂഹിക അകലത്തിനും, മാസ്‌ക് ധരിക്കലിനും അതീവ പ്രാധാന്യം കല്‍പ്പിക്കുന്നവരാണെന്നും. ഇതിനുള്ള പരിശീലനം ജോലിക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും Maxol വ്യക്തമാക്കി. പല കടകള്‍ക്ക് മുമ്പിലും ഈ സംഘം ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ബോര്‍ഡുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല- ഉടമകള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: