അയർലണ്ടിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ വരുമാനത്തിൽ വലിയ അന്തരം; വടക്കൻ, പടിഞ്ഞാറൻ മേഖലകൾ ദേശീയ ശരാശരിയിലും താഴെ

അയര്‍ലണ്ടിലെ വടക്ക്, പടിഞ്ഞാറ്, മദ്ധ്യ പ്രദേശങ്ങളിലെ ജനങ്ങളുടെ disposable income, ദേശീയ ശരാശരിയിലുംതാഴെയെന്ന് CSO റിപ്പോര്‍ട്ട്. 2018-ലെ കണക്കനുസരിച്ച് വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ശരാശരി disposable income 17,391 യൂറോ ആണ്. പടിഞ്ഞാറന്‍ പ്രദേശത്താകട്ടെ ഇത് 18,593 യൂറോയും. മദ്ധ്യമേഖലകളില്‍ ഇത് 17,389 യൂറോ ആണ്. 2017-നെക്കാളും 2.4% കുറവാണിത്. 2009 മുതല്‍ 2018 വരെയുള്ള കണക്കാണ് CSO പുറത്തുവിട്ടിരിക്കുന്നത്. അതേസമയം 2018-ല്‍ രാജ്യത്തെ ശരാശരി dispodable income ആകട്ടെ 21,270 യൂറോ ആണ്. മുന്‍ വര്‍ഷം ഇത് 20,578 യൂറോ ആയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ disposable income ഉള്ളത് ഡബ്ലിനിലാണ്- 24,969 യൂറോ.

ആകെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ടാക്‌സ് തുക കുറച്ചാണ് disposable income കണക്കാക്കുന്നത്.

ഈ കണക്ക് ആശങ്കയുളവാക്കുന്നതാണെന്ന് Sinn Fein MEP Chris MacManus പറയുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ വരുമാന അന്തരം വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം പല പ്രദേശങ്ങളും കരകയറിയെങ്കിലും, വടക്ക്, പടിഞ്ഞാറന്‍, മദ്ധ്യ മേഖലകള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.

Share this news

Leave a Reply

%d bloggers like this: