വീട് നവീകരിക്കുകയാണോ? മണവും നിറവുമില്ലാത്ത, കാൻസറിനു കാരണമായേക്കവുന്ന Radon വാതകത്തെ കരുതിയിരിക്കുക

അയര്‍ലണ്ടില്‍ radon എന്ന വാതകത്തിന്റെ സാന്നിദ്ധ്യം അധികമാണെന്നും, വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ വീട് നവീകരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും NUI Galway സംഘം നടത്തിയ പഠനം. 2030-ഓടെ രാജ്യത്തെ 500,000 വീടുകള്‍ സര്‍ക്കാര്‍ നവീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് NUI Galway-ലെ പ്രൊഫസര്‍മാരായ Dr James McGrath, Dr Miriam Byrne എന്നിവര്‍ radon വികിരണം സംബന്ധിച്ച് റിസര്‍ച്ച് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. Environmental Protection Agency (EPA)-യുടെ സാമ്പത്തികസഹായം ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര മാസികയായ Building and Environment ആണ് പ്രസിദ്ധീകരിച്ചത്.

റേഡിയോ ആക്ടീവ് ആയ, നിറമോ, മണമോ, രുചിയോ ഇല്ലാത്ത ഒരു വാതകമാണ് radon. മണ്ണില്‍ Uranium, thorium, radium എന്നിവ വിഘടിക്കുമ്പോള്‍ radon രൂപപ്പെടുന്നു. ആഗോളശരാശരിയെക്കാള്‍ അധികമാണ് അയര്‍ലണ്ടില്‍ ഈ വാതകത്തിന്റെ സാന്നിദ്ധ്യം. കാന്‍സറിന് കാരണമാകുമെന്നതിനാലാണ് radon അതീവ അപകടകാരിയായി കണക്കാക്കപ്പെടുന്നത്. അയര്‍ലണ്ടിലെ ശ്വാസകോശരോഗികളില്‍ രോഗമുണ്ടാകാനുള്ള രണ്ടാമത്തെ പ്രധാന കാരണം radon ആണ്. ഓരോ വര്‍ഷവും 300-ഓളം പേരാണ് radon ശ്വസിച്ചത് മൂലം കാന്‍സര്‍ രോഗികളായി മാറുന്നത്.

വീട് നവീകരിക്കുമ്പോള്‍ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കിയില്ലെങ്കില്‍ വീട്ടിനകത്ത് radon ലെവല്‍ ഇരട്ടിയിലേറെ വര്‍ദ്ധിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. നല്ല വായുസഞ്ചാരമുണ്ടെങ്കില്‍ ശരാശരി ലെവലിലും താഴെയായി radon നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. വീടുകള്‍ നവീകരിച്ച ശേഷം radon test നടത്തുന്നത്, വീട്ടിനകത്ത് radon സാന്നിദ്ധ്യത്തിന്റെ അളവ് വ്യക്തമായി അറിയാന്‍ സഹായകമാകും.

Share this news

Leave a Reply

%d bloggers like this: