ഓ.സി.ഐ കാർഡ് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

ഡബ്ലിൻ : ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഓ സി ഐ) കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഐ.ഒ.സി / ഒ.ഐ.സി.സി അയർലണ്ട് ഘടകം ആവശ്യപ്പെട്ടു.

അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഓ.സി.ഐ കാർഡുള്ള ഇന്ത്യക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവൺമെന്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുവാൻ ഐ.ഒ.സി / ഒ.ഐ.സി.സി അയർലണ്ട് ഘടകം തീരുമാനിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് എം.എം ലിങ്ക് വിൻസ്റ്റാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാൻജോ മുളവരിക്കൽ , ജോർജ് കുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ജേക്കബ്, സുബിൻ ജേക്കബ് , ബേസിൽ ലെയ്ക്സ്ലിപ്, ജോർജ് കുരുവിള,തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത :റോണി കുരിശിങ്കൽ പറമ്പിൽ

Share this news

Leave a Reply

%d bloggers like this: