Personal injury claim തുകകൾ കുറച്ചു; ഈ വർഷം പകുതിയോടെ അയർലണ്ടിൽ ഇൻഷുറൻസ് പ്രീമിയം കുറയും

അയര്‍ലണ്ടില്‍ വ്യക്തിഗതമായ പരിക്കുകള്‍ക്ക് (Personal injury) നല്‍കുന്ന നഷ്ടപരിഹാരത്തുക ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് വരുമെന്ന് ജൂനിയര്‍ ഫിനാന്‍സ് മിനിസ്റ്റര്‍ Sean Fleming. കഴിഞ്ഞ മാസമാണ് ഇത്തരം പരിക്കുകള്‍ക്ക് നല്‍കിവരുന്ന ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുകകള്‍ കുറച്ച്, കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പില്‍ വരുന്നതോടെ, ഈ വര്‍ഷം പകുതി മുതല്‍ വ്യാപാരികള്‍ക്കും, മോട്ടോര്‍വാഹന ഉപഭോക്താക്കള്‍ക്കുമടക്കം ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കാര്യമായ കുറവ് വരുമെന്ന് മന്ത്രി Fleming വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാരികളുടെ public liability insurance premium തുകകളില്‍ കുറവുണ്ടാകുമെന്ന് Alliance for Insurance Reform പ്രതിനിധി Peter Boland-ഉം അറിയിച്ചു.

അയര്‍ലണ്ടില്‍ നിലവില്‍ നല്‍കിവരുന്ന personal injury claim തുകകള്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളെക്കാള്‍ 4.5 ശതമാനം വരെ അധികമാണ്. ഈ സാഹചര്യത്തിലാണ് തുക കുറയ്ക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്.

Share this news

Leave a Reply

%d bloggers like this: