അയർലണ്ടിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെ പേരിൽ തട്ടിപ്പ്

അയര്‍ലണ്ടില്‍ Pandemic Unemployment Payment (PUP) വാങ്ങുന്ന 420,000 പേരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കാന്‍ മുന്നറിയിപ്പുമായി സാമൂഹിക ക്ഷേമ വകുപ്പ്. വകുപ്പിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ പൊതുജനങ്ങളെ ഫോണില്‍ ബന്ധപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. വകുപ്പ് ഔദ്യോഗിക നമ്പറായിരുന്ന 1890 800 024-ല്‍ നിന്നും, മറ്റ് ചില നമ്പറുകളില്‍ നിന്നും ഇത്തരം കോളുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ ഇപ്പോള്‍ സാമൂഹിക ക്ഷേമ വകുപ്പ് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫോണ്‍ വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ വ്യക്തിപരമായ വിവരങ്ങളാണ് ചോദിക്കുന്നത്.

വകുപ്പ് ഇത്തരത്തില്‍ ആരെയും ബന്ധപ്പെടില്ലെന്നും, ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വിളിക്കുന്നവര്‍ക്ക് വ്യക്തിപരമായ (ബാങ്ക് അക്കൗണ്ട്, PPS നമ്പര്‍, OTP) വിവരങ്ങളൊന്നും നല്‍കരുതെന്നും സാമൂഹികക്ഷേമ വകുപ്പ് മന്ത്രി Heather Humphreys വ്യക്തമാക്കി.

അതേസമയം നിയന്ത്രണങ്ങള്‍ ഇളവ് ചെയ്ത സാഹചര്യത്തില്‍ ജോലി തിരികെ ലഭിക്കുന്നര്‍ PUP ക്ലെയിമുകള്‍ പിന്‍വലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: