20 വയസിനു ശേഷം ഒരിക്കൽ മാത്രം OCI കാർഡ് പുതുക്കിയാൽ മതി: കേന്ദ്ര ആഭ്യന്തര വകുപ്പ്

Overseas Citizen of India (OCI) കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ആഭ്യന്തര മന്ത്രാലയം. നിലവില്‍ 20 വയസ് വരെയും, 50 വയസ് തികഞ്ഞ ശേഷവും പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ OCI കാര്‍ഡ് പുതുക്കണമെന്നാണ് നിയമം. ഈ പ്രായങ്ങളില്‍ മുഖത്ത് ജനിതകമായ രൂപമാറ്റം വരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. 21 മുതല്‍ 50 വയസ് വരെയുള്ള കാലയളവില്‍ കാര്‍ഡ് പുതുക്കണമെന്നില്ല.

ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടും കാലതാമസവും സൃഷ്ടിക്കുന്നതിനാല്‍ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുകാണ് അധികൃതര്‍. ഇനി മുതല്‍ 20 വയസിന് ശേഷം പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം OCI കാര്‍ഡ് പുതുക്കിയാല്‍ മതി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: