ഡബ്ലിൻ M50-യിൽ ലോറി മറിഞ്ഞതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്ക്

ഡബ്ലിന്‍ M50-യില്‍ വ്യാഴാഴ്ച ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. രാവിലെ 9 മണിക്ക് മുമ്പായാണ് Junction 9 Red Cow-ല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന പ്ലാസ്റ്റര്‍ ബോര്‍ഡുകളും മറ്റ് ലോഹവസ്തുക്കളും റോഡില്‍ ചിതറിവീഴുക കൂടി ചെയ്തതോടെ തിരക്കേറിയ റോഡിലെ രണ്ട് ലെയ്‌നുകള്‍ അടയ്‌ക്കേണ്ടതായി വന്നു. തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

M50 അധികൃതരും, ഗാര്‍ഡ, ഫയര്‍ ബ്രിഗേഡ് എന്നിവരും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയതായും, ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗാര്‍ഡ വക്താവ് അറിയിച്ചു. റോഡ് പ്രവര്‍ത്തനയോഗ്യമാക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

Share this news

Leave a Reply

%d bloggers like this: