ഹാരി പോട്ടർ, Peaky Blinders എന്നിവയിലൂടെ ലോകപ്രശസ്തയായ നടി Helen McCrory അന്തരിച്ചു

ഹാരി പോട്ടര്‍ സിനിമകളിലൂടെയും, ജനകീയ ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസായ Peaky Blinders–ലൂടെയും ലോകപ്രശസ്തയായ നടി Helen McCrory അന്തരിച്ചു. കുറച്ചുനാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു McCrory. ‘കാന്‍സറുമായുള്ള ധീരമായ പോരാട്ടത്തിന് ശേഷം’ Helen McCrory വീട്ടില്‍ വച്ച് മരണപ്പെട്ടതായി അവരുടെ ഭര്‍ത്താവും നടനുമായ Damian Lewis സമൂഹമാധ്യമത്തിലെ പ്രസ്താവനയില്‍ പറഞ്ഞു.

ഹാരിപോട്ടര്‍ സിനിമകളില്‍ Narcissa Malofy ആയും, Peaky Blinders-ല്‍ Polly Gray എന്ന കഥാപാത്രമായുമാണ് McCrory ശ്രദ്ധനേടിയത്. 1968 ഓഗസ്റ്റ് 17-ന് ലണ്ടനിലെ Paddington-ല്‍ മൂന്ന് മക്കളില്‍ മൂത്തയാളായിരുന്നു അവരുടെ ജനനം. 2007-ലായിരുന്നു Lewis-മായുള്ള വിവാഹം. ഇവര്‍ക്ക് ഒരു മകനും മകളുമുണ്ട്.

Share this news

Leave a Reply

%d bloggers like this: