കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം അയർലണ്ടിൽ 3 പേർക്ക് സ്ഥിരീകരിച്ചു

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അയര്‍ലണ്ടില്‍ മൂന്ന് പേരില്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ യാത്ര കഴിഞ്ഞ് വന്നവരാണെന്നും National Public Health Emergency Team (Nphet) തിങ്കളാഴ്ച വ്യക്തമാക്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും Nphet അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വകഭേദത്തിന് ഇരട്ട മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുണ്ട് എന്ന ആശങ്ക നേരത്തെ വിദഗ്ദ്ധര്‍ പങ്കുവച്ചിരുന്നു.

അതേസമയം അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് B117 എന്ന വേരിയന്റാണ്. Kent വേരിയന്റ് എന്നും ഇത് അറിയപ്പെടുന്നു. AstraZenica ഈ വേരിയന്റിനെതിരെ ഫലപ്രദമാണെന്നും, അതേസമയം പുതിയ വേരിയന്റുകളോട് വാക്‌സിന്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമായിട്ടില്ലെന്നും ആക്ടിങ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ Dr Ronan Glynn പറഞ്ഞു.

എന്നിരുന്നാലും അയര്‍ലണ്ടില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ശരാശരി 364 കോവിഡ് രോഗികളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ നവംബറിലേതിന് സമാനമായ വൈറസ് സാന്നിദ്ധ്യം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ രാജ്യത്ത് 403 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആശ്വാസമാണ്.

Share this news

Leave a Reply

%d bloggers like this: