അയർലണ്ടിലെ traffic penalty notice system ഭരണാഘടനാവിരുദ്ധം; Kildare സ്വദേശി നൽകിയ കേസിൽ വാദം തുടരാൻ കോടതി

അയര്‍ലണ്ടില്‍ ട്രാഫിക് നിയമം ലംഘിച്ചാലുള്ള penalty notice system ഭരണഘടനാവിരുദ്ധമാണെന്ന വാദവുമായി സ്ത്രീ. Co Kildare-ലെ Kerdiff Closed സ്വദേശിയായ Anne Austin ആണ് തനിക്ക് ലഭിച്ച പെനാല്‍റ്റി നോട്ടീസിനെതിരെ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21-ആം തീയതി Laois-ലെ M8 മോട്ടോര്‍വേയില്‍ അമിതവേഗതയില്‍ കാറോടിച്ചു എന്ന കാരണത്തിന് ഗാര്‍ഡ ഇവരുടെ കാര്‍ നിര്‍ത്തിക്കുകയും, പിഴയടയ്ക്കാനായി നോട്ടീസ് നല്‍കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

ഇവര്‍ 149 കി.മീ വേഗതയില്‍ കാറോടിച്ചു എന്നായിരുന്നു ഗാര്‍ഡ പറഞ്ഞത്. എന്നാല്‍ താന്‍ അത്രയും വേഗത്തില്‍ പോകുകയായിരുന്നു എന്നതിന് തെളിവായി ഗാര്‍ഡ സ്പീഡ് ഗണ്‍ ഒന്നും കാണിച്ചില്ലെന്ന് Anne Auntin പറയുന്നു. മാത്രമല്ല തനിക്ക് പുറകിലുണ്ടായിരുന്ന കാര്‍ അമിതവേഗത കാരണം നിര്‍ത്തിച്ചതിന്റെ കൂട്ടത്തിലായിരുന്നു തന്റെ കാറും നിര്‍ത്തിച്ചതെന്നും അവര്‍ പറയുന്നു. 120 കി.മീ അനുവദനീയ വേഗമുള്ള റോഡില്‍ താന്‍ 129 കി.മീ വേഗത്തിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം പെനാല്‍റ്റി നോട്ടീസ് തുക, അടയ്ക്കാന്‍ വൈകുന്നതിനനുസരിച്ച് വര്‍ദ്ധിക്കുന്നതിനെതിരെയാണ് സ്ത്രീ കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവില്‍ അമിതവേഗതയ്ക്കുള്ള പിഴ 80 യൂറോയും, മൂന്ന് ഓട്ടോമാറ്റിക് പെനാല്‍റ്റി പോയിന്റുകളുമാണ്. എന്നാല്‍ പിഴ ഉടനെ അടയ്ക്കാതെ, നോട്ടീസിനെതിരെ ഡ്രൈവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. പക്ഷേ 28 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കില്‍ മാത്രമാണ് പിഴത്തുക 80 യൂറോ. 28 മുതല്‍ 56 ദിവസം വരെ വൈകിയാല്‍ തുക 120 യൂറോ ആയി വര്‍ദ്ധിക്കും. മാത്രമല്ല കോടതിയില്‍ ഹാജരാകുന്നതിന് 7 ദിവസം മുമ്പ് പിഴ അടയ്ക്കുകയാണെങ്കില്‍ 160 യൂറോ ആകും. ഇതിനെല്ലാം പുറമെ കോടതി വിധി എതിരാണെങ്കില്‍ വലിയ പിഴയാകും അടയ്‌ക്കേണ്ടി വരിക. ഈ സംവിധാനത്തെയാണ് Anne Austin കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

നോട്ടീസിനെ ചോദ്യം ചെയ്യാമെന്ന് ഭരണഘടന അനുവാദം നല്‍കുമ്പോള്‍ തന്നെ, കോടതി കേസ് പരിഗണിക്കുന്നത് നീണ്ടുപോയാല്‍ (28 ദിവസം കഴിഞ്ഞാല്‍) പിഴ തുക കൂടും എന്നത്, പെനാല്‍റ്റി സംവിധാനം ഭരണഘടനയ്ക്ക് എതിരായാണ് എന്നാണ് Anne Austin വാദം ഉയര്‍ത്തുന്നത്. കൃത്യമായ നീതിനിര്‍വ്വഹണം എന്ന ഭരണഘടനയുടെ ഉറപ്പ് ലംഘിക്കുന്നതാണ് ഇത്. അതിനാല്‍ത്തന്നെ കോടതിയില്‍ അല്ലാതെ പെനാല്‍റ്റി നോട്ടീസ് ചോദ്യം ചെയ്യാന്‍ അവസരമില്ലാത്തത് ഭരണഘടനാലംഘനമാണെന്നും കേസില്‍ പറയുന്നു.

കേസ് കാമ്പുള്ളതാണെന്നും, സമാനമായ വേറെ രണ്ട് കേസുകള്‍ കൂടി ഉണ്ട് എന്നും നിരീക്ഷിച്ച കോടതി, ഗതാഗത മന്ത്രിക്കെതിരെ പെനാല്‍റ്റി പോയിന്റ്‌സ് നിയമവുമായി ബന്ധപ്പെട്ട് കേസ് തുടരാന്‍ Anne Austin-ന് അനുവാദം നല്‍കി. Road Traffic Act 2010-ലെ സെക്ഷന്‍ 37 പ്രകാരമാണ് ഇത്. പിഴ അടയ്ക്കുന്നത് 56 ദിവസം വരെ സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം മന്ത്രിക്ക് സ്റ്റേ മാറ്റാന്‍ അപേക്ഷ നല്‍കാം. കേസ് ജൂണില്‍ വീണ്ടും പരിഗണിക്കും.

Share this news

Leave a Reply

%d bloggers like this: