ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരനെ കുറിച്ച് വിവരം ലഭിച്ചാൽ കൈമാറാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ 14-കാരനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം കൈമാറണമെന്ന് പൊതുജനങ്ങളോട് ഗാര്‍ഡയുടെ അഭ്യര്‍ത്ഥന. സൗത്ത് ഡബ്ലിനിലെ Dalkey പ്രദേശത്തു നിന്നും ഏപ്രില്‍ 25 മുതലാണ് Stefan Muntean എന്ന കൗമാരക്കാരനെ കാണാതായത്.

ഏകദേശം 175 സെ.മീ ഉയരം (5 അടി 9 ഇഞ്ച്), ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള തലമുടി, medium build ശരീരം, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് പ്രത്യേകതകള്‍. കാണാതാകുമ്പോള്‍ വെളുത്ത നിറത്തിലുള്ള ടിഷര്‍ട്ടും, നീല നിറത്തിലുള്ള ജീന്‍സും ആയിരുന്നു വേഷം.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ Gardaí in Dún Laoghaire on 01 666 5000,

the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Share this news

Leave a Reply

%d bloggers like this: