ടെക് ലോകത്തെ അമ്പരപ്പിച്ച് 13-കാരിയായ ഇന്ത്യൻ വംശജ സമൈറ മെഹ്ത; ഈ കൊച്ചു മിടുക്കി ചെയ്തത് എന്തെന്നെറിയാമോ?

വെറും പതിമൂന്നാം വയസില്‍ അസാധാരണമായ ബൗദ്ധികപാടവം കൊണ്ട് ലോകമെമ്പാടുമുള്ള സാങ്കേതികവിദഗ്ദ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ് സമൈറ മെഹ്ത എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി. വിഷമമേറിയ Coding കണ്‍സപ്റ്റുകളെ എളുപ്പത്തിലാക്കാനായി സമൈറ കണ്ടുപിടിച്ച ബോര്‍ഡ് ഗെയിമായ CoderBunnyz ആണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാവിഷയം. വിഷമകരമായതിനാല്‍ത്തന്നെ ആളുകളെ മടുപ്പിക്കുന്ന coding, രസകരമായ ഒരു ഗെയിം പോലെ മനസിലാക്കാന്‍ CoderBunnyz സഹായിക്കും.

യുഎസിലെ കാലിഫോര്‍ണിയയിലുള്ള സാന്റ ക്ലാരയിലാണ് സമൈറയുട താമസം. ജനിച്ചുവളര്‍ന്നത് യുഎസിലായതിനാല്‍ യുഎസ് പൗരത്വമാണ് സമൈറയ്ക്ക്.

സാങ്കേതിക മേഖലയ്ക്ക് മുമ്പും വലിയ സംഭാവനകള്‍ സമൈറ നല്‍കിയിട്ടുണ്ട്. Artificial Intelligence എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്ന CoderMindz എന്ന Artificial Intelligence board game-ഉം സമൈറയുടെ സൃഷ്ടിയാണ്.

ബഹിരാകാശം, ചൊവ്വാഗ്രഹം എന്നിവയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി സമൈറ വികസിപ്പിച്ചെടുത്ത മറ്റൊരു സംവിധാനമാണ് CoderMarz.

സമൈറയുടെ പ്രതിഭ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടുവരികയാണ്. ‘ഈ പതിറ്റാണ്ടിനെ മുന്നോട്ടുനയിക്കുന്ന 8 യുവ നായകരില്‍ ഒരാള്‍’ ആയാണ് ടൈം മാഗസിന്‍ സമൈറയെ തെരഞ്ഞെടുത്തത്. CoderBunnyz കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് ‘Real-life Powerpuff girl’ എന്നാണ് Hulu സമൈറയെ വിശേഷിപ്പിച്ചത്.

ഇവയ്ക്ക് പുറമെ Vogue, CNBC, CNET, Business Insider, Today Show, UN Women, and Washington Post എന്നിവിടങ്ങളിലെല്ലാം സമൈറ ആദരിക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ ലിംഗസമത്വത്തിനായി United Nations-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന Arm-ന്റെ പദ്ധതിയായ GenArm2Z-ന്റെ Gen Z അംബാസഡര്‍ കൂടിയാണ് സമൈറ. ഒപ്പം Softbank Masason Scholar-ഉം ആണ്. CoderBunnyz-ന്റെ സ്ഥാപകയും എക്‌സിക്യുട്ടിവ് ഓഫിസറുമാണ്.

ഇതുവരെ 500-ലേറെ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട് സമൈറ. 15,000-ലേറെ കുട്ടികളാണ് ഇതുവഴി coding സ്വായത്തമാക്കിയത്. ദേശീയ-അന്താരാഷ്ട്ര തലങ്ങളില്‍ 100-ലേറെ സമ്മേളനങ്ങളില്‍ സമൈറ സംസാരിച്ചിട്ടുണ്ട്. Google, Microsoft, Facebook, Intel, SAP, Walmart, IBM തുടങ്ങിയ വമ്പന്മാരും അതില്‍ പെടും.

Bozz Bizz എന്ന സംരംഭം ആരംഭിച്ചിട്ടുള്ള സമൈറയുടെ STEM പദ്ധതിയായ ‘Yes, One Billion Kids Can Code’ ലക്ഷ്യമിടുന്നത് കൂടുതല്‍ കുട്ടികളെ coding രംഗത്തെ വിദഗ്ദ്ധരാക്കാനാണ്. എന്നാല്‍ അതിന് പുറമെ സമൈറയ്ക്ക് വലിയൊരു ലക്ഷ്യമുണ്ട്- ഭാവിയില്‍ അമേരിക്കയുടെ പ്രസിഡന്റ് ആകുക. അതിലൂടെ രാജ്യത്തിന് വേണ്ടത് ചെയ്യാന്‍ വലിയൊരു അവസരം കൈവരുമെന്നും സമൈറ വിശ്വസിക്കുന്നു.

Share this news

Leave a Reply

%d bloggers like this: