ഡെലിവറി ഉണ്ടെന്ന് മെസ്സേജ്; ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്ന തട്ടിപ്പ് നടക്കുന്നതായി വോഡഫോൺ

ഉപഭോക്താക്കളുടെ പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്ന FluBot തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വോഡഫോണ്‍. അയര്‍ലണ്ടിലെ നിരവധി വോഡഫോണ്‍ ഉയോക്താക്കള്‍ക്കാണ് ഒരു ഡെലിവറി ഉണ്ട് എന്ന പേരില്‍ മെസേജ് ലഭിക്കുന്നത്. എന്നാല്‍ മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു വൈറസ് ഫോണിനെ ബാധിക്കുകയും, പാസ്‌വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്യുന്നു.

നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടാണ് മെസേജ് വരുന്നതെങ്കിലും ഭാവിയില്‍ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകളെയും തട്ടിപ്പുകാര്‍ ലക്ഷ്യമാക്കിയേക്കാമെന്ന് വോഡഫോണ്‍ അധികൃതര്‍ പറയുന്നു.

ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ ഒരിക്കലും ലിങ്ക് ക്ലിക്ക് ചെയ്യാന്‍ പാടില്ല. മെസേജ് ഉടനെ ഡിലീറ്റ് ചെയ്യുകയും വേണം. The National Cyber Security Centre-ഉം സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: