കാർലോയിൽ പുഴയിൽ മുങ്ങിത്താഴുകയായിരുന്ന അമ്മയെയും മകളെയും രക്ഷിച്ച് 17-കാരനായ ഹീറോ

കാര്‍ലോയില്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന അമ്മയെയും, മകളെയും രക്ഷിച്ച് കൗമാരക്കാരനായ മിടുക്കന്‍. ഞായറാഴ്ചയായിരുന്നു കാര്‍ലോയില്‍ ഉല്ലാസയാത്രയ്ക്ക് പോയ Stacey Foley, മകള്‍ 13-കാരി Sophie Foley എന്നിവര്‍ River Barrow-യില്‍ ഒഴുക്കില്‍പ്പെട്ടത്.

പുഴയ്ക്ക് സമീപം നടക്കുയായിരുന്ന Miley Doran എന്ന 17-കാരന്‍ നോക്കില്‍ക്കേ വെള്ളത്തില്‍ ‘അമ്മയെ രക്ഷിക്കണേ… അമ്മ മുങ്ങിപ്പോകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു കുട്ടി ഒഴുകിവരുന്നത് കണ്ടു. അത് Sophie-യായിരുന്നു. അവള്‍ ഭയന്ന് കരയുകയും ചെയ്യുന്നുണ്ടായിരുന്നു. പുഴയ്ക്ക് സമീപം ഓടിച്ചെന്ന Doran അല്‍പ്പം ദൂരെ വെള്ളത്തില്‍ മുങ്ങിത്താഴുന്ന Stacey-യെയും കണ്ടു.

ആലോചിച്ചുനില്‍ക്കാന്‍ സമയമില്ലെന്ന് ഉടനടി തിരിച്ചറിഞ്ഞ Doran ഇവരെ രക്ഷിക്കാനായി പുഴയിലേയ്ക്ക് എടുത്തുചാടി. തുടര്‍ന്ന് ആദ്യം Sophie-യെും പിന്നീട് Stacey-യെയും Doran  കരയ്ക്കടുപ്പിക്കുകയായിരുന്നു.

കൂട്ടുകാരോടൊപ്പം പുഴയരികില്‍ ഇരിക്കുകയായിരുന്ന Sophie കളിക്കിടെ പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതുകണ്ട Stacey മകളെ രക്ഷിക്കാനായി വെള്ളത്തിലേയ്ക്ക് ചാടിയതും ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡിന് Doran നാമനിര്‍ദ്ദേശം ചെയ്യപ്പെടണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി Stacey-യുടെ അമ്മ Ann Langton പറഞ്ഞു. മുമ്പ് പുഴയുടെ തീരത്തായിരുന്നു താമസമെന്നതിനാല്‍ Miley Doran-ഉം കുടുംബാംഗങ്ങളും നന്നായി നീന്തല്‍ പരിശീലിച്ചിരുന്നു എന്ന് Doran-ന്റെ അമ്മ പറഞ്ഞു. സംഭംവം ഫേസ്ബുക്കില്‍ വൈറലായതോടെ ഹീറോയായ Doran-ന് അഭിനന്ദപ്രവാഹമാണ്.

Share this news

Leave a Reply

%d bloggers like this: