കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ അയർലണ്ടിൽ ഭവന വില 3-5% വർദ്ധിക്കും: വിദഗ്ദ്ധർ

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍ലിക്കുന്നതോടെ അയര്‍ലണ്ടിലെ ഭവനവില കുതിച്ചുയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. യു.കെയില്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ 11% വരെയാണ് ഭവനവില ഉയര്‍ന്നിരിക്കുന്നത്. വേനല്‍ക്കാലത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിയുകയും, രാജ്യത്തെ നിയന്ത്രണങ്ങളെല്ലാം നീക്കുകയും ചെയ്താല്‍ അയര്‍ലണ്ടും സമാനമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ആശങ്കയാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നത്.

യു.കെയില്‍ ഏപ്രിലില്‍ മാത്രം 1.8% ആയാണ് ഭവനവില ഉയര്‍ന്നത്. വര്‍ഷം ആകെ 11 ശതമാനവും. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇത്രയും വര്‍ദ്ധന സംഭവിക്കുന്നത് ആദ്യമായാണ്.

അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ 3.7% ഭവനവില വര്‍ദ്ധിച്ചതായി മാര്‍ച്ച് വരെയുള്ള CSO കണക്ക് വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതോടെ വില ഇനിയും 3 മുതല്‍ 5% വരെ ഉയരാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും, എസ്റ്റേറ്റ് ഏജന്റുമാരും കണക്കുകൂട്ടുന്നത്.

അതേസമയം Munster, Cork, Limerick തുടങ്ങിയ സ്ഥലങ്ങളില്‍ 7% വരെ വില ഉയര്‍ന്നേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവിടങ്ങളില്‍ നിലവില്‍ വില നിയന്ത്രിക്കപ്പെടാന്‍ കാരണം സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ട്ട്‌ഗേജ് നിയമങ്ങള്‍ കര്‍ശനമായതിനാലാണ്.

വര്‍ക്ക് ഫ്രം ഹോം, വീടുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കല്‍, ലോക്ഡൗണ്‍ കാലത്ത് ചെലവാക്കാതെ സമ്പാദിച്ച പണം എന്നിവയും അയര്‍ലണ്ടിലെയും, യു.കെയിലും ഭവനവിലയെ സ്വാധീനിക്കും.

യു.കെയിലെ രാജ്യവ്യാപകമായുള്ള ശരാശരി ഭവനവില നിലവില്‍ 242,832 പൗണ്ടാണ് (282,287 യൂറോ). ഇതുവരെയുള്ളതില്‍ റെക്കോര്‍ഡാണിത്.

Share this news

Leave a Reply

%d bloggers like this: