ലോകത്തെ മികച്ച യൂണിവേഴ്സിറ്റി റാങ്കിങ് പട്ടികയിൽ അയർലണ്ടിലെ 4 യൂണിവേഴ്സിറ്റികൾക്ക് തിരിച്ചടി

വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ അയര്‍ലണ്ടിലെ നാല് പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍ക്ക് തിരിച്ചടി. പുതിയ QS World University Rankings 2022 പ്രകാരം NUI Galway 20 സ്ഥാനങ്ങള്‍ താഴ്ന്ന് 258-ാം റാങ്കിലെത്തി. University College Cork (UCC) 12 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 298, Dublin City University (DCU) 51 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 490 എന്നീ റാങ്കുകളിലേയ്ക്കും താഴ്ന്നു. Maynooth University 751-ാം റാങ്കില്‍ നിന്നും 800-ലേയ്ക്ക് താഴുകയും ചെയ്തു.

അതേസമയം ഇവയില്‍ നിന്ന് വ്യത്യസ്തമായി University College Dublin (UCD) നാല് സ്ഥാനങ്ങള്‍ കയറി 173-ാം റാങ്കിലെത്തിയത് നേട്ടമായി. The University of Limerick-ഉം 501-510 ബാന്‍ഡില്‍ ഉള്‍പ്പെട്ട് സ്ഥാനം മെച്ചപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഈ യൂണിവേഴ്‌സിറ്റി 511-520 ബാന്‍ഡിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്.

അയര്‍ലണ്ടിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി Trinity College Dublin ഇത്തവണയും തുടര്‍ന്നു. ലോകറാങ്കിങ്ങില്‍ കഴിഞ്ഞ തവണത്തെ പോലെ 101-ാം സ്ഥാനത്താണ് Trinity College Dublin.

ലോകത്തെ 97 രാജ്യങ്ങളിലുള്ള മികച്ച 1,300-ഓളം യൂണിവേഴ്‌സിറ്റികളെയാണ് വിവിധ മാനദണ്ഡങ്ങളുപയോഗിച്ച് റാങ്കിങ്ങിനായി പരിഗണിക്കുന്നത്. പട്ടികയില്‍ ഒന്നാം റാങ്ക് യുഎസിലെ Massachusetts Institute of Technology (MIT)-ക്കും, രണ്ടാം സ്ഥാനം യു.കെയിലെ University of Oxford-നുമാണ്. Stanford University, University of Cambridge എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.

Share this news

Leave a Reply

%d bloggers like this: