അയർലണ്ടിൽ സെപ്റ്റംബർ 20-ഓടെ തൊഴിലാളികൾ ജോലിസ്ഥങ്ങളിൽ തിരികെയെത്തിയേക്കും; ആദ്യ കുർബാനയടക്കമുള്ള ചടങ്ങുകൾക്ക് അടുത്ത തിങ്കളാഴ്ച മുതൽ സാധ്യത

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി, സെപ്റ്റംബര്‍ 20-ഓടെ തൊഴിലാളികള്‍ ജോലിസ്ഥലങ്ങളില്‍ തിരികെയെത്താന്‍ സാധ്യത. ഇളവുകള്‍ എത്തരത്തിലായിരിക്കണമെന്ന് സംബന്ധിച്ചുള്ള മന്ത്രിതല ചര്‍ച്ച തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇളവുകളുടെ കാര്യത്തില്‍ രണ്ട് ഘട്ടമായുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആള്‍ക്കൂട്ടമുള്ള വലിയ പരിപാടികള്‍ക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ (സെപ്റ്റംബര്‍ 6) അനുമതി നല്‍കിയേക്കും. സ്‌പോര്‍ട്‌സ് പരിപാടികളും ഇതില്‍ പെടും. സ്‌റ്റേഡിയങ്ങളില്‍ ആദ്യ ഘട്ടം 50% കാണികളെയാകും അനുവദിക്കുക. ഇത് പിന്നീട് വര്‍ദ്ധിപ്പിക്കും.

ആദ്യ കുര്‍ബാന അടക്കമുള്ള മതപരമായ ചടങ്ങുകള്‍ക്കും സെപ്റ്റംബര്‍ 6 മുതല്‍ അനുമതി ലഭിച്ചേക്കും.

നൈറ്റ് ക്ലബ്ബുകള്‍ ഈ മാസം അവസാനത്തോടെ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തിപ്പിക്കാനും, ശേഷം മാത്രം മുഴുനായും തുറക്കുന്ന കാര്യം പരിഗണിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം ബാക്കിയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒക്ടോബര്‍ 22-ഓടെ എടുത്തുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. ഈ സമയമാകുമ്പോഴേയ്ക്കും രാജ്യത്തെ പ്രായപൂര്‍ത്തിയായ 90% ജനങ്ങളും മുഴുനായും വ്കാസിനേറ്റ് ചെയ്യപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദിവസേനയുള്ള കോവിഡ് കേസുകള്‍ അപ്പോഴേയ്ക്കും കുറയുമെന്നും കരുതുന്നു.

ഇളവുകളുടെ കാര്യത്തില്‍ ഇന്ന് കൂടുന്ന മന്ത്രിസഭാ ഉപസമിതി അന്തിമതീരുമാനമെടുക്കുകയും, ഔദ്യോഗികമായി ജനങ്ങളെ അറിയിക്കുകയും ചെയ്യും.

നിയന്ത്രണങ്ങള്‍ മിക്കവയും ഒക്ടോബറോടെ എടുത്തുകളയുമെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവും, ഗതാഗതവകുപ്പ് മന്ത്രിയുമായി ഈമണ്‍ റയാന്‍ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം രാജ്യത്ത് ഇന്നലെ 1,293 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീരിച്ചത്. 382 പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ കഴിയന്നത്. ഇതില്‍ 61 പേര്‍ ഐസിയുവിലാണ്.

Share this news

Leave a Reply

%d bloggers like this: