സ്വന്തമായി ഒരു ബിയർ നിർമ്മിക്കാനുള്ള രുചിക്കൂട്ടുകൾ മനസിലുണ്ടോ? എങ്കിലിതാ Guinness Open Gate Brewery ഒരുക്കുന്ന വമ്പൻ അവസരം

സ്വന്തമായി ബിയര്‍ നിര്‍മ്മിച്ച് സമ്മാനം നേടാന്‍ അയര്‍ലണ്ടുകാര്‍ക്ക് അവസരമൊരുക്കി പ്രശസ്ത ബിയര്‍ നിര്‍മ്മാണക്കമ്പനി Guinness Open Gate Brewery. കമ്പനിയുടെ മദ്യ നിര്‍മ്മാണ വിദഗ്ദ്ധരുമായി ചേര്‍ന്ന് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചേരുകവകളോടെ ബിയര്‍ നിര്‍മ്മിക്കുന്നതാണ് മത്സരം.

കോവിഡ് പ്രതിസന്ധി മങ്ങലേല്‍പ്പിച്ച ശേഷം നവീകരിച്ച beer garden പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് Guinness Open Gate Brewery മത്സരം സംഘടിപ്പിക്കുന്നത്. കമ്പനിയുടെ പുതിയ രുചികളിലുള്ള ബിയറുകള്‍ പരീക്ഷിക്കുന്നതിനൊപ്പം സ്വന്തം ആശയത്തില്‍ വിരിഞ്ഞ ബിയര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇവിടെ അവസരമൊരുങ്ങുന്നു.

വിദഗ്ദ്ധരുടെ സഹായത്തോടെ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ബിയര്‍ നിര്‍മ്മിക്കാം. ഇതില്‍ നിന്നും Guinness Open Gate Brewery അധികൃതര്‍ തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് കമ്പനിയുടെ ഭാഗമാകാനും, തന്റെ ഫോര്‍മുല ഉപയോഗിച്ച് ബിയര്‍ പുറത്തിറക്കാന്‍ കമ്പനി സഹായിക്കുകയും ചെയ്യും. Guinness Open Gate Brewery’s Head Brewer Peter Simpson ഇതിന് നേതൃത്വം നല്‍കും. നിങ്ങള്‍ രൂപം നല്‍കുന്ന ബിയര്‍, കമ്പനി ഒരുക്കുന്ന പരിപാടികളില്‍ വിളമ്പുകയും ചെയ്യും.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സന്ദര്‍ശിക്കുക: https://maximummedia.wufoo.com/forms/z1xuemsa1cl620e/

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.guinnessopengate.com

Share this news

Leave a Reply

%d bloggers like this: