ഡബ്ലിനിൽ നിന്നും കാണാതായ കുഞ്ഞു സഹോദരിമാരെക്കുറിച്ച് വിവരം നൽകി സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ സഹോദരിമാരെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. സൗത്ത് ഡബ്ലിനിലെ Clondalkin-ലുള്ള Red Cow പ്രദേശത്ത് നിന്നാണ് Nikita Twomey (13), Simone Twomey (12) എന്നീ പെണ്‍കുട്ടികളെ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 28) മുതല്‍ കാണാതായത്.

Nikita-യ്ക്ക് ഏകദേശം 5 അടി 3 ഇഞ്ച് ഉയരവും, മെലിഞ്ഞ ശരീരവും, നീളമുള്ള ചുവപ്പ് നിറത്തിലുള്ള മുടിയുമാണ്.

Simone-ന് 5 അടി ഉയരം, മെലിഞ്ഞ ശരീരം, ചുവപ്പ് നിറത്തിലുള്ള മുടി എന്നിവയുമാണ്.

കറുത്ത നിറത്തിലുള്ള ലെഗ്ഗിങ്‌സ്, കറുത്ത നിറത്തിലുള്ള ടോപ്പുകള്‍ എന്നിവയായിരുന്നു ഇവര്‍ കാണാതാകുമ്പോള്‍ ധരിച്ചിരുന്നത്. Nikita ഒരു black hoodie-യും ധരിച്ചിരുന്നു.

ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, Clondalkin Garda station on 01 666 7600, the Garda Confidential Line on 1800 666 111 എന്നിവിടങ്ങളിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: