Tallght-ലെ ഹോട്ടലിൽ തീപിടിത്തം; 3 പേരെ രക്ഷപ്പെടുത്തി

ഡബ്ലിനിലെ Tallaght-യില്‍ തീപിടിച്ച ഹോട്ടലില്‍ നിന്നും മൂന്ന് പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് Belgard Square-ലെ Glashaus ഹോട്ടലില്‍ തീപിടിത്തമുണ്ടായത്.

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിലെ എട്ട് യൂണിറ്റുകളാണ് തീയണയ്ക്കാനായി പരിശ്രമിച്ചത്. ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു. മൂന്ന് പേരെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

കറുത്ത പുക വമിച്ച കെട്ടിടത്തിന് സമീപത്തുകൂടെയുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ഗാര്‍ഡ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏതാനും നേരത്തേയ്ക്ക് Tallaght- Belgarda ലുവാസ് സര്‍വീസും നിര്‍ത്തിവച്ചിരുന്നു.

തീ നിയന്ത്രണവിധേയമായതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റുള്ളവരെയും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണവും മറ്റും വ്യക്തമായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: