മഴയിൽ മുങ്ങി അയർലണ്ട്; വിവിധ കൗണ്ടികൾക്ക് വെതർ വാണിങ്ങുകൾ; ഡ്രൈവർമാർ പ്രത്യേകം വായിക്കുക

അയര്‍ലണ്ടിലുടനീളം ഇന്നലെ ആരംഭിച്ച കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. Waterford, Wexford, Wicklow എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും Met Eireann നല്‍കിയിട്ടുണ്ട്. Kildare, Laois, Tipperary, Cork, Carlow, Kilkenny, Kerry എന്നീ പ്രദേശങ്ങളില്‍ ഇന്നലെ ആരംഭിച്ച യെല്ലോ അലര്‍ട്ട് ഇന്ന് രാവിലെ വരെ തുടരും.

രാജ്യത്തെ പലയിടത്തും ചെറി തോതില്‍ വെള്ളപ്പൊക്കത്തിന് മഴ കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി റോഡ് സേഫ്റ്റി അതോറിറ്റി (RSA)യും മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ വേഗത കുറച്ച് യാത്ര ചെയ്യണമെന്നും, റോഡില്‍ മരങ്ങള്‍ വീണുകിടക്കാനും, ടയര്‍ തെന്നിപ്പോകാനും സാധ്യതയുണ്ടെന്നും RSA ഓര്‍മ്മിപ്പിക്കുന്നു. കനത്ത മഴ കാഴ്ച കുറയ്ക്കുമെന്നതിനാല്‍ അതീവജാഗ്രതയോടെ വേണം വാഹനമോടിക്കാന്‍.

കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. സൈക്കിളുകളില്‍ വാണിങ് ലൈറ്റ് ഓണ്‍ ആണെന്ന് ഉറപ്പുവരുത്തണം.

ജനങ്ങള്‍ യാത്രയ്ക്ക് മുമ്പ് തങ്ങള്‍ പോകാനുദ്ദേശിക്കുന്ന സ്ഥലത്ത് വെള്ളപ്പൊക്കമോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ യാത്ര ആരംഭിക്കാവൂ എന്നും RSA വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: