അയർലണ്ടിലെ ബാറുകൾക്കും, നൈറ്റ് ക്ലബുകൾക്കും പുതിയ നിയന്ത്രണങ്ങൾ; ഐസൊലേഷൻ റൂമുകൾ തയ്യാറാക്കാൻ നിർദ്ദേശം

അയര്‍ലണ്ടിലെ നൈറ്റ് ക്ലബ്ബുകള്‍ക്കും, ലൈവ് പരിപാടികള്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍.

ക്ലബ്ബുകള്‍, ലൈവ് പരിപാടി എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ ഇന്നുമുതല്‍ ടിക്കറ്റ് ആവശ്യമാണ്. ഈ ടിക്കറ്റുകള്‍ പ്രവേശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് എടുക്കണം. ഇലക്‌ട്രോണിക് ടിക്കറ്റുകള്‍ക്ക് പകരം പേപ്പര്‍ ടിക്കറ്റുകള്‍ തന്നെ നല്‍കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

പ്രവേശനത്തിന് ഡിജിറ്റല്‍ കോവിഡ് പാസുകള്‍ നിര്‍ബന്ധം. ഇതില്‍ ആളെ തിരിച്ചറിയാനായി ഫോട്ടോ പതിച്ചിരിക്കണം. 18-ന് താഴെ പ്രായമുള്ളവര്‍ക്കും പാസ് നിര്‍ബന്ധം.

പരിപാടിക്കിടെ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഇവരെ പ്രത്യേകം ഇരുത്താനായി സ്ഥലത്ത് ഐസൊലേഷന്‍ റൂമുകള്‍ തയ്യാറാക്കിയിരിക്കണം.

പരിപാടിക്കിടെ അവതാരകര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാനോ, ജനങ്ങളില്‍ നിന്നും സാധനങ്ങള്‍ സ്വീകരിക്കാനോ പാടില്ല. ജനങ്ങളോട് കൂടെ പാടാനും മറ്റും (ജനങ്ങള്‍ ഒരുമിച്ച് പാടുന്ന രീതി) ആവശ്യപ്പെടുകയും ചെയ്യരുത്.

ബാറുകളില്‍ പോകുന്ന ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്യുക, പണം നല്‍കുക, ഭക്ഷണം, ഡ്രിങ്ക് എന്നിവ എടുക്കുക എന്നീ കാര്യങ്ങള്‍ക്കായി മാത്രമേ കൗണ്ടറുകളെ സമീപിക്കാവൂ. അതും ഒരു മീറ്റര്‍ സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ടു മാത്രം.

ഒന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞയാഴ്ച രാജ്യത്തെ നൈറ്റ് ക്ലബ്ബുകള്‍ തുറന്ന ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പുതിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പലയിടത്തും ഓണ്‍ലൈന്‍ ടിക്കറ്റിങ് കാര്യക്ഷമമായി നല്‍കാനാകില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചതും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്.

ബാറുകള്‍, ക്ലബ്ബുകള്‍, DJ പരിപാടികള്‍, ബാന്‍ഡ്, ഡാന്‍സ് ഫ്‌ളോര്‍ എന്നിവയ്‌ക്കെല്ലാം പുതിയ നിയമങ്ങള്‍ ബാധകമാണ്.

Share this news

Leave a Reply

%d bloggers like this: