അയർലണ്ടിലും ‘റേപ്പ് ഡ്രഗ്’ ആക്രമണം; സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്ന് കുത്തിവച്ച സംഭവം അന്വേഷിക്കുന്നതായി ഗാർഡ

അയര്‍ലണ്ടില്‍ സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവെപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ. യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ സമാനമായ തരത്തില്‍ അജ്ഞാതര്‍ ഇഞ്ചക്ഷന്‍ നടത്തിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അയര്‍ലണ്ടിലും ഇഞ്ചക്ഷന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.കെയില്‍ 18-കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഇഞ്ചക്ഷന്‍ കാരണം തലകറക്കവും, ഛര്‍ദ്ദിയും ഉണ്ടാകുകയും, ഇഞ്ചക്ഷന്‍ വഴി എച്ച്‌ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങള്‍ പകര്‍ന്നോ എന്നറിയാനായി ആശുപത്രിയില്‍ ടെസ്റ്റ് നടത്തുകയും ചെയ്യേണ്ടിവന്നിരുന്നു. ഒക്ടോബര്‍ 19-നായിരുന്നു സംഭവം. … Read more

അയർലണ്ടിലെ ബാറുകൾക്കും, നൈറ്റ് ക്ലബുകൾക്കും പുതിയ നിയന്ത്രണങ്ങൾ; ഐസൊലേഷൻ റൂമുകൾ തയ്യാറാക്കാൻ നിർദ്ദേശം

അയര്‍ലണ്ടിലെ നൈറ്റ് ക്ലബ്ബുകള്‍ക്കും, ലൈവ് പരിപാടികള്‍ക്കും കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍. ക്ലബ്ബുകള്‍, ലൈവ് പരിപാടി എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ ഇന്നുമുതല്‍ ടിക്കറ്റ് ആവശ്യമാണ്. ഈ ടിക്കറ്റുകള്‍ പ്രവേശനത്തിന് ഒരു മണിക്കൂര്‍ മുന്‍പ് എടുക്കണം. ഇലക്‌ട്രോണിക് ടിക്കറ്റുകള്‍ക്ക് പകരം പേപ്പര്‍ ടിക്കറ്റുകള്‍ തന്നെ നല്‍കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രവേശനത്തിന് ഡിജിറ്റല്‍ കോവിഡ് പാസുകള്‍ നിര്‍ബന്ധം. ഇതില്‍ ആളെ തിരിച്ചറിയാനായി ഫോട്ടോ പതിച്ചിരിക്കണം. 18-ന് താഴെ പ്രായമുള്ളവര്‍ക്കും പാസ് നിര്‍ബന്ധം. പരിപാടിക്കിടെ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ … Read more

ബാറിൽ ക്യൂ നിന്ന യുവതിയുടെ ശരീരത്തിൽ അജ്ഞാതർ രക്തം ഇൻജക്റ്റ് ചെയ്തു; എച്ച്ഐവി, സിഫിലിസ് ബാധിച്ചില്ലെന്ന് ഉറപ്പ് വരുത്താൻ മെഡിക്കൽ ടെസ്റ്റ് നടത്തി

യു.കെയിലെ ലിവര്‍പൂളില്‍ ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് അജ്ഞാതര്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി. തുടര്‍ന്ന് കുത്തിവെപ്പിലൂടെ എച്ച്‌ഐവി, സിഫിലിസ് പോലുള്ള ലൈംഗികരോഗങ്ങളോ, ഹെപ്പറ്റൈറ്റിസ് ബിയോ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനായി ഇവര്‍ക്ക് വൈദ്യപരിശോധന നടത്തേണ്ടതായും വന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19-ന് Fleet Street-ലെ Baa Bar-ന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന 18-കാരിക്ക് പെട്ടെന്ന് ശാരീരികാസ്വസ്ഥത തോന്നുകയായിരുന്നു. തുടര്‍ന്ന് ക്യൂവില്‍ നിന്നും പുറത്തുകടന്ന ഇവര്‍ക്ക് കഠിനമായ ശാരീരിക തളര്‍ച്ചയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ശേഷം സുഹൃത്തുമൊത്ത് വീട്ടിലേയ്ക്ക് പോയെങ്കിലും പിറ്റേ … Read more