ഡബ്ലിനിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി

ഡബ്ലിനില്‍ കാറുകള്‍ കൂട്ടിയിടിച്ച് കത്തിയ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് Longmile Road-ല്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, അപകടത്തില്‍ കാറുകളൊന്നിന് തീപിടിക്കുകയും ചെയ്തത്.

കത്തിയ കാറില്‍ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മറ്റേ കാറില്‍ ഡ്രൈവര്‍ മാത്രവും. നാല് പേരെയും പരിക്കുകളോടെ St. James’s Hospital-ല്‍ പ്രവേശിപ്പിച്ചു.

അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഒരു ലെയിന്‍ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടേണ്ടിവന്നിരുന്നു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: