ഡബ്ലിനിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ

ഡബ്ലിനിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ. Tina Lei എന്ന പെൺകുട്ടിയെയാണ് നവംബർ 3 മുതൽ കാണാതായിരിക്കുന്നത്.

ഉച്ചയോടെ Tallagh-യിലെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇവർ തിരികെ വന്നിട്ടില്ല.ഏകദേശം 5 അടി 9 ഇഞ്ച് ഉയരം, ശരാശരി ശരീര വണ്ണം, കറുത്ത നിറമുള്ള മുടി, ബ്രൗൺ നിറമുള്ള കണ്ണുകൾ എന്നിവയാണ് Tina-യെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ.

കാണാതാകുമ്പോൾ ഒരു വൈറ്റ് ഹൂഡി, ബ്ലൂ ജീൻസ് എന്നിവയാണ് ധരിച്ചിരുന്നത്. ഒരു ഗ്രേ ബാക്ക് പാക്കും, ബ്ലാക്ക് ജിം ബാഗും കൈവശം ഉണ്ടായിരുന്നു.

Tina-യെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള ഗാർഡ സ്റ്റേഷനിലോ, Tallaght Garda Station on 01 666 6000, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: