കോർക്ക് സിറ്റിയിൽ നടന്ന ആക്രമണത്തിൽ മദ്ധ്യവയസ്കന് ഗുരുതര പരിക്ക്

കോർക്കിലുണ്ടായ അക്രമ സംഭവത്തിൽ മദ്ധ്യവയസ്കന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. Lower Glanmire Road പ്രദേശത്ത് ചോര വാർന്നൊലിക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടതോടെ നാട്ടുകാർ ഗാർഡയെ വിവരമറിയിക്കുകയായിരുന്നു.

ഇദ്ദേഹത്തെ ആംബുലൻസിൽ Cork University Hospital-ൽ എത്തിച്ചതായും, ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ഗാർഡ വക്താവ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട 20-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തതായും ഗാർഡ പറഞ്ഞു. ഇവരെ Bridewell , Gurranabraher ഗാർഡ സ്റ്റേഷനുകളിലായി ചോദ്യം ചെയ്തുവരികയാണ്. Mayfield ഗാർഡ സ്റ്റേഷനിൽ പ്രത്യേക അന്വേഷണ കേന്ദ്രം തുറന്നിട്ടുണ്ട്.

പരിക്കേറ്റയാളെ കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് പരിശോധന നടന്നതായും, സംഭവത്തിന്റെ ദൃക്‌സാക്ഷികളെ തേടുകയാണെന്നും ഗാർഡ വ്യക്തമാക്കി. ഇതേപ്പറ്റി എന്തെങ്കിലും വിവരമുള്ളവർ അടുത്തുള്ള ഗാർഡ സ്റ്റേഷനിലോ,
Mayfield Garda Station 021 4554510, the Garda Confidential Line 1800 666 111 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്നും ഗാർഡ വക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: