Leitrim-ൽ കാറപകടം; 60-കാരൻ ഗുരുതരാവസ്ഥയിൽ

Leitrim-ല്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് 60-കാരന്‍ ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ Dromahire-ലുള്ള Fivemilebourne-ലായിരുന്നു സംഭവം. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ അരികിലെ ഓടയിലേയ്ക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ ഇദ്ദേഹത്തെ Sligo University Hospital-യില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ Manorhamilton Garda Station on (071) 9820620, the Garda Confidential Line on 1800 666 111 എന്നീ നമ്പറുകളിലോ, അടുത്തുള്ള സ്‌റ്റേഷനിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: