യാക്കോബായ സുറിയാനി സഭ അയർലണ്ട് പാത്രിയർക്കൽ വികാരിയേറ്റിന്റെ കരോൾ നൈറ്റ് ഡിസംബർ 19-ന്

യാക്കോബായ സുറിയാനി സഭയുടെ ഐർലൻഡ് പാത്രിയർക്കൽ വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ,എല്ലാ വർഷവും നടത്തിവരാറുള്ള കരോൾ നൈറ്റും, മാനീസൊ 2021 ഉം, ജിംഗിൾ ബെൽസ് 2021 എന്ന നാമഥേയത്തിൽ, 2021 ഡിസംബർ 19-ആം തിയതി ഞായറാഴ്ച ഓൺലൈൻ സംവിധാനത്തിൽ നടത്തപ്പെടുന്നു.

വൈകിട്ട് 5.00 മണിക്ക് പാത്രിയർക്കൽ വികാർ അഭി.ഡോ.മാത്യൂസ് മോർ അന്തീമോസ് തിരുമനസിൻറെ മുഖ്യ കാർമ്മികത്വത്തിൽ സദ്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച്, തുടർന്ന് ഡബ്ലിൻ, CSI ഇടവക വികാരി ബഹു.വിജി ഈപ്പൻ അച്ചന്റെ ക്രിസ്തുമസ് സന്ദേശവും, ശേഷം ഇടവകകളിൽ നിന്നുമുള്ള കരോൾ ഗാനങ്ങളും അവതരിപ്പിക്കതക്ക വിധത്തിലാണ് പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: