ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ രാത്രി സർവീസുകൾ നടത്താൻ ഐറിഷ് റെയിൽ; പുതിയ സർവീസുകളുടെ സമയക്രമം അറിയാം

ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രിയില്‍ കൂടുതല്‍ നേരം സര്‍വീസ് നടത്താന്‍ ഐറിഷ് റെയില്‍. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ എല്ലാ വാരാന്ത്യങ്ങളിലും രാത്രികളില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Dart ലൈനിലുള്ള എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകളുണ്ടാകുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചിട്ടുണ്ട്. Dundalk, Maynooth Kildare Commuter lines-ലും സ്റ്റോപ്പുകളുണ്ടാകും.

അര്‍ദ്ധരാത്രിയോടെ അടയ്ക്കുന്ന ബാറുകള്‍, റസ്റ്ററന്റുകള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉപകരിക്കുംവിധമാണ് ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നതെന്നും, സാധാരണ ചാര്‍ജ്ജ് തന്നെയായിരിക്കുമെന്നും ഐറിഷ് റെയില്‍ അറിയിച്ചു. സീസണ്‍ ടിക്കറ്റുപയോഗിച്ചും യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടാകും.

ട്രെയിനുകളുടെ സമയവിവരപ്പട്ടിക ചുവടെ:

Fridays and Saturdays 3 and 4; 10 and 11; 17 and 18 December.

  • 12.30am from Pearse serving all stations to Howth
  • 12.30am from Connolly serving all stations to Greystones
  • 12.40am from Pearse serving Tara St, Connolly, and all stations from Howth Junction to Dundalk
  • 12.20am from Pearse serving all stations to Maynooth
  • 12.50am from Pearse serving all stations to Drumcondra, and all stations from ParkWest to Kildare

New Year’s Eve, Friday 31 December:

  • 1.30am from Pearse serving all stations to Howth
  • 1.30am from Connolly serving all stations to Greystones
  • 1.40am from Pearse serving Tara St, Connolly, and all stations from Howth Junction to Dundalk
  • 1.20am from Pearse serving all stations to Maynooth
  • 1.50am from Pearse serving all stations to Drumcondra, and all stations from ParkWest to Kildare

Source: Journal.ie

Share this news

Leave a Reply

%d bloggers like this: