EWSS-ൽ കുറവ് വരുത്തി സർക്കാർ; ഇനി മുതൽ ലഭിക്കുക ആഴ്ചയിൽ 203 യൂറോ

Employment Wage Subsidy Scheme (EWSS) തുകയില്‍ കുറവ് വരുത്തി സര്‍ക്കാര്‍. സ്‌കീം പ്രകാരം ഓരോ ജീവനക്കാര്‍ക്കും ലഭിക്കുന്ന തുകയില്‍ ആഴ്ചയില്‍ 147 യൂറോ വീതമാണ് കുറച്ചിരിക്കുന്നത്. ഇനിമുതല്‍ പരമാവധി 203 യൂറോ വരെയാണ് ലഭിക്കുക. ബുധനാഴ്ച മുതല്‍ ഇത് നിലവില്‍ വന്നു. നേരത്തെ ആഴ്ചയില്‍ 350 യൂറോ ആയിരുന്നു EWSS സഹായം.

കോവിഡ് കാരണം നഷ്ടം നേരിടുന്ന ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ EWSS അവതരിപ്പിച്ചത്. നിയന്ത്രണങ്ങള്‍ കുറച്ചതോടെ ഘട്ടം ഘട്ടമായി തുകയിലും കുറവ് വരുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം തുക കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് Vintners Federation of Ireland തലവനായ Padraig Cribben സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷ സീസണില്‍ നടക്കാനിരുന്ന പല പാര്‍ട്ടികളും പുതിയ ആരോഗ്യനിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവച്ച കാര്യവും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ഒഴിവാക്കും വരെ സ്‌കീം തുക കുറയ്ക്കാതെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: