മരക്കാർ അറബിക്കടലിന്റെ സിംഹം; ഫാൻസ്‌ ഷോകൾ ആഘോഷമാക്കി അയർലണ്ടിലെ മോഹൻലാൽ ആരാധകർ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഫാന്‍സ് ഷോകള്‍ ആഘോഷമാക്കി അയര്‍ലണ്ടിലെ ‘ഓള്‍ യൂറോപ്പ് മോഹന്‍ലാല്‍ ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍’.

ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ 100 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 3 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഡിസംബര്‍ 1-ന് അയര്‍ലണ്ടിലെ തിയറ്ററുകളിലെത്തിയത് (ഇന്ത്യന്‍ സമയം ഡിസംബര്‍ 2, 12.05 AM). രാത്രി 8 മണിക്കായിരുന്നു ആദ്യ ഷോ.

ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജെറോസ് വടശ്ശേരി, ട്രഷറര്‍ രേഷ്മ സ്റ്റിജോയ്, സെക്രട്ടറി അമ്പാടി ജിജീസണ്‍ എന്നിരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും, ടീ ഷര്‍ട്ട് വിതരണം ചെയ്തുമായിരുന്നു പ്രിയ താരത്തിന്റെ സിനിമാ റിലീസ് ആരാധകര്‍ ആഘോഷമാക്കിയത്.

Share this news

Leave a Reply

%d bloggers like this: