HSE-ക്ക് കീഴിലും, ഡബ്ലിൻ എയർപോർട്ടിലും വമ്പൻ തൊഴിലവസരങ്ങൾ; അപേക്ഷ ക്ഷണിക്കുന്നത് ആരംഭിച്ചു

അയര്‍ലണ്ടിലെ HSE-യിലും, ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (DAA) കീഴിലും വമ്പന്‍ തൊഴിലവസരങ്ങള്‍. മുഴുവന്‍ സമയ തസ്തികകളിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് ഇരു സ്ഥാപനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

HSE-യില്‍ പോര്‍ട്ടര്‍

ഡബ്ലിനിലാണ് HSE-യില്‍ പോര്‍ട്ടര്‍മാര്‍ക്ക് ജോലി ഒഴിവ് വന്നിട്ടുള്ളത്. രോഗികളെ ക്ലിനിക്കല്‍ ടെസ്റ്റിങ്ങിനും മറ്റുമായി കൊണ്ടുപോകുക, OPD-യില്‍ നിന്നും രോഗികളെ വാര്‍ഡിലേയ്ക്ക് മാറ്റുക, കണ്‍സള്‍ട്ടിങ് റൂമുകളില്‍ രോഗിക്കൊപ്പം കൂട്ട് പോകുക, രോഗികളെ ടോയ്‌ലറ്റിലും മറ്റിടങ്ങളിലും എത്താന്‍ സഹായിക്കുക, രോഗികളുടെ ചാര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന ജോലി ഉത്തരവാദിത്തങ്ങള്‍.

യോഗ്യത: Health Service Skills-ല്‍ QQI Further Education and Training (FET) Level 5 Certificate കൈവശമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Health Service Skills/ Healthcare Support-ന്റെ FETAC Level 5 Certificate ഉള്ളവര്‍ക്കും, QQI/FET Level 5 പ്രോഗ്രാമില്‍ ചേരാന്‍ തയ്യാറുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനും: https://www.jobalert.ie/job/porter-the-hse

ഡബ്ലിന്‍ എയര്‍പോര്‍ട്ട്

Airport Search Unit Officers, Retail Sales Professionals, Strategic Analyst എന്നീ തസ്തികകളിലേയ്ക്കാണ് DAA ഉദ്യോഗാര്‍ത്ഥികളെ തിരയുന്നത്.

Airport Search Unit (ASU)

എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായും, സമയബന്ധിതമായും യാത്രയും, മറ്റ് കാര്യങ്ങളും ഉറപ്പ് വരുത്തുകയാണ് ASU-വിന്റെ ജോലി.

യോഗ്യത:

ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. (ബാങ്ക് ഹോളിഡേ, നൈറ്റ് ഡ്യൂട്ടി, വീക്കെന്‍ഡ്‌സ് അടക്കം)

മികച്ച ആശയവിനിമയം നടത്താനുള്ള കഴിവ്

ഇംഗ്ലിഷില്‍ പ്രാഗത്ഭ്യം

Accredited Screener Certification certificate ഉണ്ടെങ്കില്‍ നല്ലത്, നിര്‍ബന്ധമല്ല

IAA Certification നിയമങ്ങള്‍ പാലിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനും: https://www.daa.ie/job-listings/airport-search-unit-dublin-airport/

Retail Sales Professionals

ഡബ്ലിന്‍ എര്‍പോര്‍ട്ട്, കോര്‍ക്ക് എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം, ഫുള്‍ ടൈം ജോലികളാണ് ഒഴിവുള്ളത്. ഇരു ജോലികളും സ്ഥിരമാണ്. ഷിഫ്റ്റ് രീതിയിലാകും ജോലി സമയം.

എയര്‍പോര്‍ട്ടുകളിലെ ARI ഷോപ്പുകളില്‍ സെയില്‍സ് ആണ് പ്രധാന ഉത്തരവാദിത്തം. ഉപഭോക്താക്കളുമായി മികച്ച രീതിയിലുള്ള ഇടപെടല്‍ ജോലിക്ക് ആവശ്യമാണ്.

യോഗ്യത:

1-2 വര്‍ഷം സെയില്‍സില്‍ എക്‌സ്പീരിയന്‍സ് ഉണ്ടെങ്കില്‍ നല്ലത്, അതേസമയം നിര്‍ബന്ധമല്ല. ജോലിക്ക് മുമ്പായി ട്രെയിനിങ് നല്‍കുന്നതാണ്.

നന്നായി ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവ്.

മികച്ച ആശയവിനിമയം നടത്താനുള്ള കഴിവ്.

ഷിഫ്റ്റുകളിലും, വാരാന്ത്യങ്ങളിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനും: https://www.daa.ie/job-listings/retail-sales-professional/

Strategic Analyst

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാകും നിയമം. സമാന ജോലിയില്‍ മൂന്ന് വര്‍ഷം മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ നല്‍കാനും: https://www.daa.ie/job-listings/strategic-analyst/

Share this news

Leave a Reply

%d bloggers like this: