University Hospital Limerick (UHL)-ലെ മൂന്ന് വാർഡുകളിൽ കോവിഡ് ബാധ; സന്ദർശകർക്ക് വിലക്ക്

കോവിഡ് ബാധ അതിരൂക്ഷമായതോടെ University Hospital Limerick (UHL)-ല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. ചികിത്സയിലിരിക്കുന്നവരെ കാണാനായി ഇനിമുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ മൂന്ന് വാര്‍ഡുകളില്‍ കോവിഡ് ബാധ ഉണ്ടായതായി പ്രസ്താവനയില്‍ UHL വ്യക്തമാക്കി. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് എല്ലാ വാര്‍ഡിലേയ്ക്കുമുള്ള സന്ദര്‍ശകരെ നിരോധിച്ചിരിക്കുകയാണ്.

ആശുപത്രിയിലെ emergency department, acute surgical assessment unit, acute medical assessment unit എന്നിവിങ്ങളിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.

എത്ര പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.

രോഗികള്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും നിയന്ത്രണം കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ ക്ഷമ ചോദിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേരിലേയ്ക്ക് രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തതതായും അവര്‍ വ്യക്തമാക്കി.

അതേസമയം കുട്ടികളെ കാണാനെത്തുന്ന രക്ഷിതാക്കള്‍, ഓര്‍മ്മക്കുറവുള്ള രോഗികളുടെ പരിചാരകര്‍, അതീവരോഗബാധയുമായി കഴിയുന്നവര്‍ക്കുള്ള സന്ദര്‍ശകര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ 10,753 പോസിറ്റീവ് PCR ഫലങ്ങളാണ് ഇന്നലെ രാജ്യത്തുണ്ടായത്. ഇതിന് പുറമെ 4,208 ആന്റിജന്‍ ഫലങ്ങളും പോസിറ്റീവ് ആയി. 965 പേരാണ് നിലവില്‍ ആശുപത്രികളില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 88 പേര്‍ ഐസിയുവിലാണ്.

Share this news

Leave a Reply

%d bloggers like this: