Sligo Town-ൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് ഗാർഡ

Sligo Town-ല്‍ കൗമാരാക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവം ഗുരുതരമാണെന്ന് വ്യക്തമായതോടെ ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.

സംഭവം നേരിട്ട് കണ്ടവരോ, സംഭവത്തെപ്പറ്റി വല്ല വിവരവും ഉള്ളവരോ ഉടന്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരെയും ചോദ്യം ചെയ്യുന്നുണ്ട്.

ശനിയാഴ്ച രാത്രിയോടെ തങ്ങള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടതായി ഒരുപിടി പെണ്‍കുട്ടികളാണ് ഗാര്‍ഡയ്ക്ക് പരാതി നല്‍കിയത്. നഗരത്തില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ രാത്രി 8 മണിക്കും, 10 മണിക്കും ഇടയില്‍ അജ്ഞാതരുടെ ആക്രമണമുണ്ടാകുകയായിരുന്നു.

പ്രദേശത്ത് പ്രത്യേക അന്വേഷണ റൂം തുറന്ന ഗാര്‍ഡ, മുതര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

Maugheraboy പ്രദേശത്ത് അക്രമമുണ്ടായ രണ്ട് സ്ഥലങ്ങള്‍ ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടെ ഫോറന്‍സിക് പരിശോധനകള്‍ നടത്തും.

Sligo-യിലെ Ballydoogan, Oakfield, Maugheraboy പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രി 8 മണിക്കും, 10 മണിക്കും ഇടയില്‍ ഉണ്ടായിരുന്ന ആരെങ്കിലും സംഭവം കണ്ടിരിക്കാമെന്നാണ് ഗാര്‍ഡ വിശ്വസിക്കുന്നത്. ഇവര്‍ ഉടന്‍ തന്നെ താഴെ പറയുന്ന നമ്പറുകളില്‍ ഗാര്‍ഡയെ ബന്ധപ്പെടണം:

Sligo Garda Station on 071 915700

Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: