കോവിഡിനെ പഴി പറഞ്ഞ് മാനേജറെ പിരിച്ചുവിട്ടു; ഡബ്ലിനിലെ സോഫ്റ്റ് വെയർ സ്ഥാപനത്തോട് 119,000 യൂറോ നഷ്ടപരിഹാരം നൽകാൻ WRC ഉത്തരവ്

കോവിഡ് മഹാമാരി കാരണമെന്ന് പറഞ്ഞ് ഡബ്ലിനിലെ സോഫ്റ്റ് വെയര്‍ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട മാനേജര്‍ക്ക് 119,000-ഓളം യൂറോ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. Cabra-യിലെ Ardbrook എന്ന സ്ഥാപനത്തോടാണ് 118,732 യൂറോ മുന്‍ മാനേജര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ Workplace Relations Commission (WRC) ഉത്തരവിട്ടത്.

കോവിഡ് കാരണം നിലവില്‍ സേവനം ആവശ്യമില്ലെന്ന് കാട്ടിയാണ് മാനേജറായ Fintan Reddy-യെ സ്ഥാപനം പിരിച്ചുവിട്ടത്. എന്നാല്‍ ഈ കാരണം അപര്യാപ്തമാണെന്ന് WRC അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ കരാര്‍ ഏറ്റെടുക്കുന്നതില്‍ Reddy തയ്യാറല്ലാതിരുന്നതിനാലാണ് വേറെ കാരണമുണ്ടാക്കി അദ്ദേഹത്തെ പിരിച്ചുവിട്ടതെന്ന് വെളിപ്പെടുകയും ചെയ്തു.

2019-ലാണ് ഇദ്ദേഹത്തിന് പുതിയ ചുമതലകള്‍ വഹിക്കുന്ന തരത്തില്‍ പ്രൊമോഷന്‍ നല്‍കാന്‍ സ്ഥാപനം തീരുമാനിച്ചത്. എന്നാല്‍ ഇതിലെ ചില നിര്‍ദ്ദേശങ്ങളും, പുതിയ ശമ്പളവും സ്വീകാര്യമല്ലാത്തതിനാല്‍ Reddy, പ്രൊമോഷനെ എതിര്‍ത്തിരുന്നു. തുടര്‍ന്നായിരുന്നു കോവിഡ് വന്നതോടെ 2020 ഏപ്രില്‍ 28-ന് നടന്ന മീറ്റിങ്ങില്‍ അക്കാര്യം പറഞ്ഞുള്ള പിരിച്ചുവിടല്‍.

പുതിയ ബിസിനസൊന്നും ലഭിക്കുന്നില്ലെന്നും, വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ Reddy-യുടെ സേവനം ആവശ്യമില്ലെന്നുമായിരുന്നു കമ്പനി വാദം. 2011-ലാണ് ഇദ്ദേഹം സ്ഥാപനത്തില്‍ ജോലിയാരംഭിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: