ഇന്ത്യ-അയർലണ്ട് 20 -20 മത്സരങ്ങളുൾപ്പെടെ ക്രിക്കറ്റ് പൂരത്തിനൊരുങ്ങി അയര്‍ലണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐറിഷ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സമ്മര്‍ ഷെഡ്യൂള്‍ പുറത്തുവിട്ടു. സീസണ്‍ ഓഫ് സ്റ്റാര്‍സ് എന്ന് പേരിട്ടിരിക്കുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഇന്ത്യ, ന്യൂസിലന്റ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ പ്രമുഖ ടീമുകളുമായാണ് അയര്‍ലണ്ട് സ്വന്തം മണ്ണില്‍ മാറ്റുരയ്ക്കുക.

സമ്മര്‍ സീസണില്‍ അയര്‍ലണ്ട് ആദ്യം നേരിടുന്നത് ഐ.സി.സി ‌‌ട്വന്റി-ട്വന്റി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ സംഘത്തെയാണ്. രണ്ട് ട്വന്റി-ട്വന്റി മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പരമ്പര ജൂണ്‍ മാസം 26ന് ആരംഭിക്കും. ഇതിന് ശേഷം ജൂലൈ 10 ന് ന്യൂസിലാന്റുമായുള്ള ഏകദിന-20-20 പരമ്പരകള്‍ക്ക് തുടക്കമാവും. മൂന്ന് ഏകദിനങ്ങളും, മൂന്ന് ട്വന്റി മത്സരങ്ങളുമാണ് ഈ പരമ്പരയിലുണ്ടാവുക. ആഗസ്ത് 3 മൂന്ന് മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 20-20 പരമ്പരയ്ക്കും തുടക്കമാവും.

ന്യൂസിലന്റുമായുള്ള ഏകദിന പരമ്പര അയര്‍ലന്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്. ഐ.സി.സി വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമായ ഈ മത്സരങ്ങള്‍ 2023 ഏകദിന ലോകകപ്പിലേക്കുള്ള അയര്‍ലന്റിന്റെ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും.

ആകെ തീരുമാനിച്ചിരിക്കുന്നവയില്‍ പതിമൂന്ന് മത്സരങ്ങള്‍ അയര്‍ലണ്ടിലെ വിവിധ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളിലാണ് നടക്കുക. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ട്വന്റി ട്വന്റി മത്സരങ്ങള്‍ ബ്രിസ്റ്റളിലെ കണ്ട്രി ഗ്രൌണ്ടിലും നടക്കും. മത്സരം കാണുന്നതിനായുള്ള ടിക്കറ്റുകള്‍ ഉടന്‍ തന്നെ വെബ്സൈറ്റില്‍ ലഭ്യമാവുമെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് അറിയിച്ചു.

അയര്‍ലണ്ട് ക്രിക്കറ്റ് ‌ടീം-സീസണ്‍ ഓഫ് സ്റ്റാര്‍സ്-സമ്പൂര്‍ണ്ണ ഷെഡ്യൂള്‍

അയര്‍ലണ്ട് പുരുഷ ടീമിന്റെ അഫ്ഗാനിസ്ഥാനുമായുള്ള മത്സരങ്ങളും സമ്മര്‍ സീസണില്‍ തന്നെ നടക്കുമെങ്കിലും ഇതിന്റെ തീയ്യതികളും വേദികളും തീരുമാനമായിട്ടില്ല. വനിതാ ടീമിന്റെ സമ്മര്‍ ഷെഡ്യൂളും ഉടന്‍ തന്ന പുറത്തുവിടുമെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: